ആത്മഹത്യക്ക്​ ശ്രമിച്ചയാളുമായി പോയ കാർ തൂണിലിടിച്ച് ഒരാൾ മരിച്ചു; മൂന്നുപേർക്ക് പരിക്ക്

കട്ടപ്പന: ആത്മഹത്യക്ക് ശ്രമിച്ചയാളെയുംകൊണ്ട്​ ആശുപത്രിയിലേക്ക്​ പാഞ്ഞ കാർ അപകടത്തിൽപെട്ട്​ ഒരാൾ മരിച്ചു. മൂന്നുപേർക്ക്​ പരിക്കേറ്റു​. ആത്മഹത്യക്ക്​ ശ്രമിച്ച മേരിഗിരി സ്വദേശി തുണ്ടിയിൽ സോജനാണ് മരിച്ചത്. കാർ ഡ്രൈവർ മേരിഗിരി സ്വദേശി കളപ്പുരക്കൽ നിഖിൽ, സഹായികളായ കണിയാംപറമ്പിൽ സിജോ, തുണ്ടിയിൽ ബിബിൻ എന്നിവർക്കാണ്​ പരിക്കേറ്റത്​.

ശനിയാഴ്ച വൈകീട്ട്​ നാലരയോടെ തങ്കമണിയിൽവെച്ച് ഇവർ യാത്ര ചെയ്ത ആൾട്ടോ കാർ വൈദ്യുതി പോസ്റ്റിൽ ഇടിക്കുകയായിരുന്നു. വീട്ടിനുള്ളിൽ തൂങ്ങിമരിക്കാൻ ശ്രമിച്ച സോജനുമായി ആശുപത്രിയിൽ പോകവേയാണ് അപകടം.

പരിക്കേറ്റവരെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെതുടർന്ന് മറ്റൊരു വാഹനത്തിൽ എല്ലാവരെയും തങ്കമണി കോഓപറേറ്റിവ് ആശുപത്രിയിൽ എത്തിച്ചെങ്കിലും സോജനെ രക്ഷിക്കാനായില്ല. സോജന്റെ മൃതദേഹം തങ്കമണി കോഓപറേറ്റിവ് ആശുപത്രി മോർച്ചറിയിൽ.

Tags:    
News Summary - Man dies after car hit electric post

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.