Posted On
date_range Updated On
date_range ഓട്ടോറിക്ഷ കുഴിയിൽവീണ് മറിഞ്ഞ് വയോധികൻ മരിച്ചു
കോതമംഗലം: കൊച്ചി-മധുര ദേശീയപാതയിൽ കുഴിയിൽവീണ് ഓട്ടോറിക്ഷ മറിഞ്ഞ് വൃദ്ധൻ മരിച്ചു. നെല്ലിമറ്റം കോളനിപ്പടി കളരിക്കുടി ഔസേപ്പ് വർക്കി (ഔസേപ്പുട്ടി-74) ആണ് മരിച്ചത്.
വ്യാഴാഴ്ച്ച രാത്രി ഏഴോടെ അയ്യങ്കാവിനും ശോഭനപ്പടിക്കും ഇടയിലുള്ള വളവിലാണ് അപകടം. കോതമംഗലത്തേക്ക് വരികയായിരുന്ന ഓട്ടോ എതിരെ വാഹനം വന്നപ്പോൾ അരികിലേക്ക് മാറ്റവേ റോഡരികിലെ കുഴിയിൽ വീണ് മറിയുകയായിരുന്നു.
ഓട്ടോയുടെ അടിയിൽപ്പെട്ട ഔസേപ്പ് സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. ഓട്ടോ ഡ്രൈവർ ഹംസയ്ക്ക് ചെറിയ പരിക്കുണ്ട്.
ഏലിക്കുട്ടിയാണ് ഔസേപ്പിന്റെ ഭാര്യ. മക്കൾ: ജീസൺ, ജിനു. മരുമകൻ: ജെസ്റ്റിൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.