Posted On
date_range Updated On
date_range വീടിനുപിറകിലെ ഷെഡിൽ സൂക്ഷിച്ചിരുന്ന സ്ഫോടക വസ്തുക്കളുമായി ഒരാൾ പിടിയിൽ
പെരുമ്പിലാവ്: അനധികൃതമായി സൂക്ഷിച്ച സ്ഫോടക വസ്തുക്കളുമായി 42കാരൻ പൊലീസ് പിടിയിലായി. കോഴിക്കര എറവക്കാട് മങ്ങാടിപ്പുറത്ത് വീട്ടിൽ ബാവയെയാണ് (മൊയ്തുണ്ണി -42) ചാലിശ്ശേരി എസ്.എച്ച്.ഒ ശശീന്ദ്രൻ മേലയിൽ അറസ്റ്റ് ചെയ്തത്. വീടിനുപിറകിലെ ഷെഡിൽ സൂക്ഷിച്ചിരുന്ന 15 കിലോ കരിമരുന്നും വെടിയുപ്പും പടക്ക നിർമാണത്തിന് ഉപയോഗിക്കുന്ന സാമഗ്രികളുമാണ് പിടിച്ചെടുത്തത്.
ജില്ല പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്നായിരുന്നു റെയ്ഡ്. പൊലീസ് സംഘത്തിൽ എസ്.ഐ കെ. ഗോപാലൻ, ജനമൈത്രി ബീറ്റ് ഓഫിസർന്മാരായ എ. ശ്രീകുമാർ, വി.ആർ. രതീഷ് എന്നിവരും ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.