Posted On
date_range Updated On
date_range അർധരാത്രി 80കാരിയെ വീട്ടിൽ കയറി പീഡിപ്പിക്കാൻ ശ്രമിച്ചയാൾ പിടിയിൽ
നെടുമ്പാശ്ശേരി: 80കാരിയെ വീട്ടിൽ കയറി പീഡിപ്പിക്കാൻ ശ്രമിച്ചയാൾ പിടിയിൽ. കപ്രശേരി സ്വദേശി സുധീഷ് (37) എന്നയാളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
വ്യാഴാഴ്ച അർധരാത്രിയായിരുന്നു സംഭവം. മക്കളെ വിവാഹം കഴിപ്പിച്ചുവിട്ട് 80കാരി ഒറ്റയ്ക്കാണ് ഇവിടെ വീട്ടിൽ താമസിച്ചിരുന്നത്. രാത്രി വീട്ടിൽ കടന്നുകയറിയ യുവാവ് വയോധികയെ കടന്നു പിടിക്കുകയായിരുന്നു. ഉടൻ ഇവർ സുധീഷിന്റെ മുടിയിൽ പിടിച്ചുവലിച്ചു. യുവാവിനെ തിരിച്ചറിഞ്ഞ് പേര് വിളിച്ചു.
ഇതോടെ ഇയാൾ ഇറങ്ങിയോടുകയായിരുന്നു. വയോധികക്ക് ചെറിയ പരിക്കേറ്റു. നെടുമ്പാശേരി പൊലീസ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.