സ്ത്രീകളുടെ ശുചിമുറിയിൽ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചയാൾ പിടിയിൽ

കോഴിക്കോട്: കുറ്റ്യാടിയിൽ സ്ത്രീകളുടെ താമസ സ്ഥലത്തെ ശുചിമുറിയിൽ ഒളിക്യാമറ വെച്ച ലാബിന്റെ നടത്തിപ്പുകാരൻ പിടിയിൽ. അരീക്കര സ്വദേശി അസ്‌ലം എന്നയാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. വെള്ളിയാഴ്ച രാത്രിയിലായിരുന്നു ആയിരുന്നു സംഭവം.

കുറ്റ്യാടി താലൂക്ക് ആശുപത്രിക്ക് സമീപം അരീക്കര ലാബിനോട് ചേർന്ന് സ്ത്രീകൾക്ക് താമസസൗകര്യം ഒരുക്കിയിട്ടുണ്ട്. ഇവിടെ അരീക്കര ലാബിലെ ജീവനക്കാരികളെ കൂടാതെ സമീപത്തെ മറ്റ് ആരോഗ്യ സ്ഥാപനങ്ങളിലെ ജീവനക്കാരായ സ്ത്രീകളും താമസിക്കുന്നുണ്ട്. രാത്രി ഒൻപതുമണിയോടെ ഒരു യുവതി ശുചിമുറിയിൽ പോയ സമയത്ത് ജനലിനടുത്ത് ഒരാളെ കണ്ടതോടെ ഇവർ ബഹളം വെക്കുകയായിരുന്നു.

ഇതോടെ നാട്ടുകാർ ഓടിക്കൂടി. തുടർന്ന് സി.സി.ടി.വി പരിശോധിച്ചപ്പോഴാണ് സ്ഥാപനത്തിന്റെ നടത്തിപ്പുകാരനായ അരീക്കര അസ്ലമാണ് മൊബൈൽ ക്യാമറയുമായി എത്തിയത് എന്ന് മനസിലായത്. ഇയാളെ നാട്ടുകാർ പിടികൂടി. പിന്നീട് പൊലീസിൽ ഏൽപ്പിച്ച ഇയാൾക്കെതിരെ കേസെടുത്തു.

Tags:    
News Summary - Man arrested for trying to film women's restroom

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.