Posted On
date_range Updated On
date_range വയോധികയെ കടന്നുപിടിച്ചയാള്‍ പിടിയിൽ
പയ്യന്നൂര്‍: ഒറ്റക്ക് താമസിക്കുന്ന 72കാരിയെ വീട്ടില്‍ അതിക്രമിച്ചു കയറി കടന്നുപിടിച്ചയാള്‍ അറസ്റ്റിലായി. വെള്ളൂരിലെ പുലിക്കോട്ടുവയല് ചന്ദ്രനെ(63) യാണ് പയ്യന്നൂര്‍ പൊലീസ് അറസ്റ്റ്ചെയ്തത്.
ചൊവ്വാഴ്ച രാത്രി ഏഴോടെയായിരുന്നു സംഭവം. വയോധികയുടെ ഒച്ചകേട്ട് ഓടിയെത്തിയ പരിസരവാസികള്‍ ഇയാളെ പിടികൂടി പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. പയ്യന്നൂര്‍ പൊലീസ് ഇന്‍സ്പെക്ടര്‍ എം.സി. പ്രമോദിെൻറ നേതൃത്വത്തിലാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.