(പ്രതീകാത്മക ചിത്രം)
Posted On
date_range Updated On
date_range കാറിന്റെ ഗ്ലാസ് തകർത്ത് ലാപ്ടോപ്പ് കവർന്നയാളെ തിരുച്ചിയിൽനിന്ന് പിടികൂടി
നേമം: കാറിൻറെ പിൻവശത്തെ ഗ്ലാസ് തകർത്ത് ലാപ്ടോപ്പ് കവർന്നയാളെ തിരുച്ചിറപ്പള്ളിയിൽനിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു. തമിഴ്നാട് സ്വദേശി മുനിച്ചാമിയെയാണ് പ്രത്യേക അന്വേഷണസംഘം പിടികൂടിയത്.
വെങ്ങാനൂർ അഴകുളം സ്വദേശി ജോസ് പ്രകാശിന്റെ ഉടമസ്ഥതയിലുള്ള കാറിനുള്ളിൽ സൂക്ഷിച്ച ലാപ്ടോപ്പാണ് മോഷണം പോയത്. മെയ് രണ്ടിന് രാവിലെ 10.30നായിരുന്നു സംഭവം.
കിള്ളിപ്പാലത്തെ ബാങ്കിന് സമീപമാണ് കാർ നിർത്തിയിട്ടിരുന്നത്. സമാനമായ മോഷണം തമ്പാനൂർ ഭാഗത്തും ഇയാൾ നടത്തിയിരുന്നു. സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം പുരോഗമിച്ചത്. തിരുവനന്തപുരം നഗരത്തിലെ മറ്റു സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ കേസുകൾ ഉള്ളതായാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.