ഉന്നത ഗവ. ഉദ്യോഗസ്ഥയുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ്​ പിടിയിൽ​

തിരുവനന്തപുരം: ഉന്നത സർക്കാർ ഉദ്യോഗസ്ഥയുടെ ഫേസ്​ബുക്ക് അക്കൗണ്ടിൽനിന്നെടുത്ത​ ഫോട്ടോ മോർഫ് ചെയ്തശേഷം വ്യാജ ഫേസ്​ബുക്ക് അക്കൗണ്ട് വഴി പ്രചരിപ്പിച്ച കേസിലെ ഒന്നാം പ്രതി അറസ്റ്റിൽ. തിരുവനന്തപുരം ചാല വൃന്ദാവൻ ലെയിനിൽ മുറിപ്പാലത്തടി വീട്ടിൽ ജയകുമാറി‍െൻറ മകൻ അഭിലാഷിനെയാണ് (25) തിരുവനന്തപുരം സിറ്റി സൈബർ പൊലീസ് അറസ്റ്റ് ചെയ്തത്.

ഒന്നാം പ്രതിയായ അഭിലാഷ് ഉദ്യോഗസ്ഥയുടെ മോർഫ് ചെയ്ത ഫോട്ടോ ഇയാളുടെ വ്യാജ ഫേസ്​ബുക്ക് അക്കൗണ്ടിലും ഫേസ്​ബുക്കിലെ തന്നെ പോൺ പേജുകളിലും പ്രചരിപ്പിച്ചു. ഫേസ്​ബുക്ക്, ഗൂഗിൾ, ജിയോ അധികാരികളിൽനിന്ന്​ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ പ്രതിയുടെ മെയിൽ ഐഡി, ഐ.പി അഡ്രസ്, മൊബൈൽ നമ്പറുകൾ എന്നിവ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്താനായത്. പ്രതി ഉപയോഗിച്ച ഡിവൈസുകളും പിടിച്ചെടുത്തു.

ഈ ചിത്രം ഷെയർ ചെയ്ത് പ്രചരിപ്പിക്കുകയും അശ്ലീല കമൻറുകൾ പോസ്റ്റ് ചെയ്യുകയും ചെയ്ത രണ്ടാം പ്രതി കോഴിക്കോട് പുതുപ്പാടി നെരോത്ത് വീട്ടിൽ കുമാര‍െൻറ മകൻ ബാബുവിനെ (42) കോഴിക്കോടുനിന്ന്​ ജൂലൈ ആദ്യം അറസ്റ്റ് ചെയ്തിരുന്നു.

സിറ്റി പൊലീസ് കമീഷണർ ഐജി ബൽറാം കുമാർ ഉപാധ്യായയുടെ നിർദേശപ്രകാരം സിറ്റി സൈബർ സ്റ്റേഷൻ ഡി​വൈ.എസ്​.പി ടി. ശ്യാംലാലി‍െൻറ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പ്രകാശ് എസ്.പി, എസ്.ഐ മനു ആർ.ആർ, പൊലീസ് ഓഫിസർമാരായ വിനീഷ് വി.എസ്, സമീർഖാൻ എ.എസ്, മിനി. എസ് എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റിന് നേതൃത്വം നൽകിയത്.

Tags:    
News Summary - Man arrested for morphing photo of govt official

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.