കുറി നടത്തി മുങ്ങിയയാൾ എട്ടു വർഷത്തിനുശേഷം വിമാനത്താവളത്തിൽ പിടിയിൽ

പെരിന്തൽമണ്ണ: കുറി നടത്തിയ മുങ്ങിയയാൾ എട്ടു വർഷത്തിനുശേഷം തിരുവനന്തപുരം വിമാനത്താവളത്തിൽ പിടിയിലായി. പെരിങ്ങോട് ചായാട്ടിരി അയ്യത്തും വളപ്പിൽ എ.വി സജിത്താണ് (43) പിടിയിലായത്. അമ്പതോളം വഞ്ചനാ കേസാണ് ഇയാൾക്കെതിരെയുള്ളത്.

2015ൽ പെരിന്തൽമണ്ണ - ഊട്ടി റോഡിൽ കറുകപുത്തൂർ കുറീസ് എന്ന പേരിൽ സ്ഥാപനം നടത്തിയിരുന്നു. നിക്ഷേപകരെ വഞ്ചിച്ച് ഇയാൾ വിദേശത്തേക്ക് കടക്കുകയായിരുന്നു. ഇപ്പോൾ വിദേശത്തുനിന്ന് വരുമ്പോൾ ആണ് പിടിയിലായത്.

പെരിന്തൽമണ്ണ പൊലീസ് തിരുവനന്തപുരത്തെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. കോടതിയിൽ ഹാജറാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Tags:    
News Summary - man arrested at the airport after eight years

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.