പുലർച്ചെ നാലിന് വീടിന്റെ മതിൽ ചാടി കടന്നു വരെ ക്രൈംബ്രാഞ്ച് സംഘമെത്തുന്നു, മക്കളെ പോലും വേട്ടയാടുന്നു; ജീവനൊടുക്കാനാണ് നാടുവിട്ടതെന്ന് മാമിയുടെ ഡ്രൈവർ

കോഴിക്കോട്: റിയൽ എസ്റ്റേറ്റ് വ്യാപാരിയായ മുഹമ്മദ് ആട്ടൂരിനെ (മാമി) കാണാതായ കേസിൽ ക്രൈംബ്രാഞ്ച് തന്നെയും കുടുംബത്തെയും വേട്ടയാടുകയാണെന്ന മാമിയുടെ ഡ്രൈവർ രജിത് കുമാർ. ക്രൈംബ്രാഞ്ചിന്റെ തുടർച്ചയായ വേട്ടയാടൽ മൂലം ജീവനൊടുക്കാനാണ് നാട് വിട്ടതെന്നും രജിത് കുമാറും കുടുംബവും പറഞ്ഞു.

മക്കളെപോലും ചോദ്യംചെയ്ത് ഉപദ്രവിക്കുകയാണ്. പുലർച്ചെ നാല് മണിക്ക് വീടിന്റെ മതിൽ ചാടിയൊക്കെയാണ് ക്രൈംബ്രാഞ്ച് വീട്ടിലെത്തുന്നത്. ആർക്കും ഫോൺ ചെയ്യാൻ പോലും ആകുന്നില്ല. ഫോൺ ചെയ്താൽ അവരെ തേടി പൊലീസ് പോകുന്നു. കാറും ഫോണുമെല്ലാം ക്രൈംബ്രാഞ്ച് കസ്റ്റഡിയിലാണ്. ജീവിക്കാൻ കഴിയാത്ത സ്ഥിതിയായതോടെയാണ് ജീവനൊടുക്കാൻ തീരുമാനിച്ചതെന്നും രജിത് കുമാർ മാധ്യമങ്ങളോട് പറയുന്നു.

മാമി അവസാനമായി പള്ളിയിൽ പോകുന്നത് കണ്ടിരുന്നു. മാമി എവിടെയെങ്കിലും മാറി നിൽക്കുകയാണെന്ന കരുതുന്നില്ലെന്ന് രജിത് കുമാർ പറയുന്നു.

മാമിയുെട തിരോധാനത്തിൽ അന്വേഷണം നടക്കുന്നതിനിടെ അപ്രത്യക്ഷരായ മാമിയുടെ ഡ്രൈവർ രജിത്​കുമാറിനെയും ഭാര്യ സുഷാരയെയും കഴിഞ്ഞ ദിവസം ഗുരുവായൂരിൽ കണ്ടെത്തിയിരുന്നു.

അതേ സമയം രജിത് കുമാറിനെയെയും ഭാര്യയെയും ചോദ്യം ചെയ്യാനുള്ള നടപടിയുമായി മുന്നോട്ട് പോകാൻ തന്നെയാണ് ക്രൈം ബ്രാഞ്ചിന്റെ തീരുമാനം.

2023 ആ​ഗ​സ്റ്റ് 21നാ​ണ് ന​ഗ​ര​ത്തി​ലെ റി​യ​ൽ എ​സ്റ്റേ​റ്റ് ബി​സി​ന​സു​കാ​ര​ൻ മു​ഹ​മ്മ​ദ് ആ​ട്ടൂ​രി​നെ കാ​ണാ​താ​യ​ത്. തു​ട​ർ​ന്ന് ഫോ​ൺ സ്വി​ച്ച് ഓ​ഫ് ആ​യി. 22ന് ​ത​ല​ക്കു​ള​ത്തൂ​രി​ൽ ഫോ​ൺ ഓ​ണാ​യി ഭാ​ര്യ​യെ​യും സു​ഹൃ​ത്തി​നെ​യും വി​ളി​ച്ചു​വെ​ങ്കി​ലും പി​ന്നീ​ട് വീണ്ടും ഓ​ഫാ​യി. മാ​മി​യെ കാ​ണാ​നി​ല്ലെ​ന്ന് അ​ന്നാ​ണ് ബ​ന്ധു​ക്ക​ൾ ന​ട​ക്കാ​വ് പൊ​ലീ​സി​ൽ പ​രാ​തി കൊ​ടു​ത്ത​ത്. സി​റ്റി പൊ​ലീ​സ് ക​മീ​ഷ​ണ​ർ ആ​യി​രു​ന്ന രാ​ജ്പാ​ൽ മീ​ണ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ര​ണ്ടു​മാ​സം പൊ​ലീ​സ് അ​ന്വേ​ഷി​ച്ചെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല.

തു​ട​ർ​ന്ന് ആ​ക്ഷ​ൻ ക​മ്മി​റ്റി രൂ​പ​വ​ത്ക​രി​ച്ചു. ക​ഴി​ഞ്ഞ ജൂ​ലൈ 10ന് ​എ.​ഡി.​ജി.​പി എം.​ആ​ർ. അ​ജി​ത്കു​മാ​ർ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘ​ത്തെ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടും തു​മ്പു​ണ്ടാ​ക്കാ​നാ​യി​ല്ല. തുടർന്ന് കേസ് ക്രൈം​ബ്രാ​ഞ്ചിന് കൈമാറിയിരുന്നു. നേ​ര​ത്തേ സി.​ബി.​ഐ​ക്ക് കേ​സ് കൈ​മാ​റ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കു​ടും​ബം ഹൈ​കോ​ട​തി​യി​ൽ ഹ​ര​ജി ന​ൽ​കി​യി​രു​ന്നു. ഇ​തി​നി​ടെ​യാ​ണ് അ​ന്വേ​ഷ​ണം ക്രൈം​ബ്രാ​ഞ്ചി​ന് കൈ​മാ​റിയത്. ക്രൈം​ബ്രാ​ഞ്ച് കോ​ഴി​ക്കോ​ട് റെ​യ്ഞ്ച് ഐ.​ജി പി. ​പ്ര​കാ​ശി​ന്റെ മേ​ല്‍നോ​ട്ട​ത്തി​ല്‍ ഡി​വൈ.​എ​സ്.​പി യു. ​പ്രേ​മ​നാ​ണ് അ​ന്വേ​ഷ​ണ​ച്ചു​മ​ത​ല.

കോഴിക്കോട്ടെ പ്രമുഖ വ്യാപാരിയെ കാണാതായിട്ട്​ ഒരുവർഷം കഴിഞ്ഞിട്ടും തുമ്പുണ്ടാക്കാൻ പൊലീസിന്​ കഴിയാത്തത്​ കേസിൽ ഉന്നതർക്ക്​ പങ്കുള്ളതുകൊണ്ടാണെന്ന ആക്ഷേപം ശക്തമാണ്​.

Tags:    
News Summary - Mami's driver says the Crime Branch is constantly hunting him

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.