ലണ്ടൻ: യു.കെയിലെ മലയാളി വിദ്യാർഥികളും വിവിധ മേഖലകളിൽ ജോലി ചെയ്യുന്നവരും ചേർന്ന് ലിവർപൂളിന് സമീപത്തെ ചെസ്റ്ററിൽ സംഘടിപ്പിച്ച മൂന്ന് ദിവസത്തെ മല്ലു ക്യാമ്പിങ് ഇവന്റ് സമാപിച്ചു. 'മല്ലു സ്ട്രെയിഞ്ചേഴ്സ് നൈറ്റ്' എന്ന പേരിൽ നടന്ന ക്യാമ്പിനോടനുബന്ധിച്ച് കലാ-കായിക മത്സരങ്ങളും കേരള വിഭവങ്ങളും ഒരുക്കിയിരുന്നു.
വിവിധ ഭാഗങ്ങളിലുള്ള മലയാളികളെ ഒരു കുടക്കീഴിൽ അണിനിരത്താനും വിവിധ മേഖലകളിലെ തൊഴിൽ, വിദ്യാഭ്യാസ അവസരങ്ങൾ പരസ്പരം പങ്കുവെക്കാനുമുള്ള വേദി കൂടിയായി ഒത്തുചേരലെന്നും യു.കെയുടെ ചരിത്രത്തിൽ ആദ്യമായാണ് ഇത്രയും വലിയ മലയാളികളുടെ ക്യാമ്പിങ് നടക്കുന്നതെന്നും സംഘാടകരായ സൂരജ് അബ്ദുറഹ്മാൻ നടുക്കണ്ടി, ഷിജാസ് കുന്നത്തൊടിയിൽ, ശരണ്യ കുന്നത്, മേരി കൊടിഞ്ഞൂർ, അമൽ ചന്ദ്രൻ, ഷിഫാ മാട്ടുമ്മത്തൊടി, റിൻഷാദ് വഴങ്ങോടൻ, ഷെബിൻ പുന്നോത്ത്, അൻസി മീര സാഹിബ്, ജഹാന കൊക്കത്ത്, ഷാഫി കൂരിത്തൊടി, സുനീർ കൊളചാലിൽ എന്നിവർ അറിയിച്ചു. പരിപാടിയുടെ രണ്ടാം പതിപ്പ് 2023 മാർച്ച് ആദ്യവാരം നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.