മലയാളി യുവതി ഷാർജയിൽ മരിച്ച നിലയിൽ

ഷാർജ: കൊല്ലം സ്വദേശിയായ യുവതിയെ ഷാർജയിലെ താമസ കെട്ടിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തേവലക്കര തെക്കുംഭാഗം കോയിവിള സ്വദേശിനി തട്ടാന്‍റെ വടക്കയിൽ ‘അതുല്യ ഭവന’ ത്തിൽ അതുല്യ ശേഖർ (30) ആണ്​ മരിച്ചത്​. ശനിയാഴ്ച രാവിലെ ഷാർജ റോള പാർക്കിനുസമീപത്തെ ഫ്ലാറ്റിൽ ആണ്​ മരിച്ച നിലയിൽ ​കണ്ടെത്തിയത്​. ഒരു വർഷമായി ഷാർജയിൽ താമസിക്കുകയായിരുന്നു. ശനിയാഴ്ച സഫാരി മാളിൽ പ്രവർത്തിക്കുന്ന ഒരു സ്ഥാപനത്തിൽ പുതുതായി ജോലിയിൽ പ്രവേശിക്കേണ്ടതായിരുന്നു.

ദുബൈയിലെ അരോമ കോൺട്രാക്ടിങ് കമ്പനിയിലെ ജീവനക്കാരനായ സതീഷന്‍റെ ഭാര്യയാണ്. ഏകമകൾ ആരാധ്യ നാട്ടിൽ  പഠിക്കുന്നു. മുൻ പ്രവാസിയും ഇപ്പോൾ നാട്ടിൽ ഓട്ടോ ഡ്രൈവറുമായ രാജശേഖരൻ പിള്ളയുടെയും തുളസീഭായിയുടെയും മകളാണ്.

അതുല്യയുടെ സഹോദരി അഖില ഷാർജ റോളയിൽ തൊട്ടടുത്തായാണ് താമസിക്കുന്നത്. ചേച്ചിയുടെ മാനസിക പ്രയാസങ്ങൾ പലപ്പോഴായി പറയാറുണ്ടെന്ന് സഹോദരി അഖില പറഞ്ഞു. രണ്ടാഴ്ച മുമ്പ്​ ഷാർജയിൽ മലയാളിയായ അമ്മയും കുഞ്ഞും ആത്മഹത്യ ചെയ്തിരുന്നു. 

Tags:    
News Summary - Malayali woman found dead in Sharjah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.