Posted On
date_range Updated On
date_range മലയാളി വിദ്യാർഥി കർണാടകയിൽ വാഹനാപകടത്തിൽ മരിച്ചു
മേലാറ്റൂർ: കർണാടകയിലെ ഉഡുപ്പിയിലുണ്ടായ വാഹനാപകടത്തിൽ എടപ്പറ്റ സ്വദേശിയായ വിദ്യാർഥി മരിച്ചു. പാതിരിക്കോട് പാറൊക്കോട്ടിൽ സഹദേവന്റെയും ശ്രീനിലയം മാലതിയുടെയും മകൻ വൈഷ്ണവ് (വിച്ചു-17) ആണ് മരിച്ചത്.
പ്ലസ് വൺ വിദ്യാർഥിയാണ്. ബംഗളൂരുവിൽനിന്ന് മംഗളൂരുവിലെ വീട്ടിലേക്ക് വരുകയായിരുന്ന വൈഷ്ണവ് സഞ്ചരിച്ച കാർ മരത്തിലിടിച്ച് മറിയുകയായിരുന്നു. ഉഡുപ്പിയിലെ കാർക്കളയിൽ തിങ്കളാഴ്ച രാവിലെ അഞ്ചിനാണ് അപകടം. കൂടെയുണ്ടായിരുന്ന അഞ്ചുപേർ പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്.
എടപ്പറ്റ പാതിരിക്കോട് ശ്രീനിലയത്തിൽ മൃതദേഹം എത്തിക്കും. സംസ്‍കാരം ചൊവ്വാഴ്ച രാവിലെ 8.30ന് ഐവർമഠത്തിൽ. സഹോദരങ്ങൾ: വൈശാഖ് (ബംഗളൂരു വിമാനത്താവളം), വൈഭവ് (നഴ്സിങ് വിദ്യാർഥി, മംഗളൂരു).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.