കശ്മീരിൽ പട്രോളിങ് ഡ്യൂട്ടിക്കിടെ കാൽതെന്നി കൊക്കയിൽ വീണു; മലയാളി സൈനികന് വീരമൃത്യു
കോട്ടക്കൽ: പട്രോളിങ് ഡ്യൂട്ടിക്കിടെ കാൽതെന്നി വീണ് മലയാളി സൈനികന് വീരമൃത്യു. ജമ്മു-കശ്മീർ രജൗരി സെക്ടറിലുണ്ടായ അപകടത്തിലാണ് ജീവൻ നഷ്ടപ്പെട്ടത്. ഒതുക്കുങ്ങൽ ചെറുകുന്ന് കാട്ടുമുണ്ട സുബേദാർ സജീഷാണ് (48) മരിച്ചത്. പട്രോളിങ്ങിനിടെ അപകടത്തിൽപെടുകയായിരുന്നു. 27 വർഷമായി സൈന്യത്തിലായിരുന്നു സജീഷ്.
ഡൽഹിയിൽനിന്ന് പ്രത്യേക വിമാനത്തിൽ കരിപ്പൂരിലെത്തിച്ച മൃതദേഹം സൈനിക അധികൃതർ ഏറ്റുവാങ്ങി. ഞായറാഴ്ച രാവിലെ ഏഴു മുതൽ 8.30 വരെ ഒതുക്കുങ്ങൽ ചെറുകുന്ന് ബാലപ്രബോധിനി സ്കൂളിൽ പൊതുദർശനത്തിനു വെച്ചശേഷം ഔദ്യോഗിക ബഹുമതികളോടെ വീട്ടുവളപ്പിൽ സംസ്കരിക്കും.
പിതാവ്: പരേതനായ കാട്ടുമുണ്ട സുബ്രഹ്മണ്യൻ. മാതാവ്: ലക്ഷ്മി. ഭാര്യ: റോഷ്നി (അംഗൻവാടി വർക്കർ). മക്കൾ: സിദ്ധാർഥ് (മലപ്പുറം കേന്ദ്രീയ വിദ്യാലയം പ്ലസ് ടു വിദ്യാർഥി), ആര്യൻ (മലപ്പുറം എ.യു.പി സ്കൂൾ ആറാം ക്ലാസ് വിദ്യാർഥി). സഹോദരങ്ങൾ: സജിത (സീനിയർ നഴ്സിങ് ഓഫിസർ, സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി, പൊന്നാനി), രജിത (ജി.എൽ.പി.എസ് പരിയാപുരം), രജീഷ് (വനിത-ശിശു വികസന ഓഫിസ്, മലപ്പുറം), ഷാജി വട്ടംകുളം, പ്രകാശൻ താനൂർ, ആതിര (എഫ്എച്ച്.സി പൊന്മള).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.