Posted On
date_range Updated On
date_range മലയാളി എം.ബി.ബി.എസ് വിദ്യാർഥി കോയമ്പത്തൂരിൽ ലോറിയിടിച്ച് മരിച്ചു
കുമ്പള (കാസർകോട്): കുമ്പള മൊഗ്രാൽ സ്വദേശിയായ എം.ബി.ബി.എസ് വിദ്യാർഥി കോയമ്പത്തൂരിൽ ടിപ്പര്‍ ലോറിയിടിച്ച് മരിച്ചു. മൊഗ്രാല്‍ കൊപ്പളം അഹമ്മദിന്റെ മകന്‍ എം.കെ. മുഹമ്മദ് റാഷിദ് (21) ആണ് മരിച്ചത്. പുത്തിഗെ കട്ടത്തടുക്കയിലാണ് താമസം. ബുധനാഴ്ച രാത്രിയാണ് അപകടം.
കോയമ്പത്തൂരില്‍ രണ്ടാം വര്‍ഷ എം.ബി.ബി.എസ് വിദ്യാർഥിയാണ് മുഹമ്മദ് റാഷിദ്. അവധിക്ക് നാട്ടിൽ വന്ന് ഒരാഴ്ച മുമ്പാണ് തിരികെ കോയമ്പത്തൂരിലേക്ക് പോയത്. ബൈക്ക് റോഡരികില്‍ നിര്‍ത്തി റോഡ് മുറിച്ചു കടക്കുന്നതിനിടെ ടിപ്പര്‍ ലോറിയിടിക്കുകയായിരുന്നു. അപകട വിവരമറിഞ്ഞ് ബന്ധുക്കള്‍ രാത്രി തന്നെ കോയമ്പത്തൂരിലേക്കു തിരിച്ചു. ഗള്‍ഫിലായിരുന്ന പിതാവ് അഹമ്മദ് വ്യാഴാഴ്ച നാട്ടിലെത്തി.
മാതാവ് സൗദ. സഹോദരങ്ങള്‍: ഹാദില്‍, സഫ, നിദ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.