Posted On
date_range Updated On
date_range ഗുണ്ടൽപേട്ടിൽ മലയാളി കുടുംബം അപകടത്തിൽപ്പെട്ടു: രണ്ട് പേർ മരിച്ചു
കോഴിക്കോട്: കർണാടകയിലെ ഗുണ്ടൽപേട്ടിൽ കാറും ട്രാവലറും കൂട്ടിയിടിച്ച് അപകടം. മലപ്പുറം സ്വദേശികളായ രണ്ട് പേർ മരിച്ചു. മൈസൂരുവിലേക്ക് പെരുന്നാൾ അവധി ആഘോഷിക്കാൻ പോയവരാണ് അപകടത്തിൽപെട്ടത്.
കൊണ്ടോട്ടി അരിമ്പ്ര സ്വദേശിയായ അബ്ദുൽ അസീസും കുടുംബവുമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. അബ്ദുൽ അസീസിന്‍റെ മക്കളായ മുസ്കാനുൾ ഫിർദൗസ് (21), ഷെഹ്ഷാദ് (24) എന്നിവരാണ് മരിച്ചത്.
അബ്ദുൾ അസീസ് (45), സഹദിയ (25), സിനാൻ (17), ആദിൽ (16), ഷാനിജ് (16), ആദം (4), ആയത് (എട്ട് മാസം) എന്നിവരാണ് ചികിത്സയിലുള്ളത്. മൈസൂരു അപ്പോളോ, കെ.വി.സി, ഐ.എസ്.എസ് ആശുപത്രികളിൽ ആണ് പരിക്കേറ്റവർ ഉള്ളത്. മൂന്ന് പേരുടെ നില ഗുരുതരമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.