പെരിന്തൽമണ്ണ: മലയാളി ഡോക്ടർ ലണ്ടനിൽ കോവിഡ് ബാധിച്ച് മരിച്ചു. പെരിന്തൽമണ്ണ പൊന്ന്യാകുർശ ിയിലെ ഡോ. പച്ചീരി ഹംസയാണ് (80) ബുധനാഴ്ച ലണ്ടനിലെ വെസ്റ്റ് മിഡ്ലാൻഡിൽ മരിച്ചത്.
വർഷങ്ങളായി കുടുംബസമേതം ലണ്ടനിലാണ് താമസം. ദീർഘകാലം ലണ്ടനിൽ സർക്കാർ സർവിസിൽ ഡോക്ടറായി സേവനമനുഷ്ഠിച്ച അദ്ദേഹം വിരമിച്ചശേഷം വിശ്രമജീവിതം നയിക്കുകയായിരുന്നു. ഭാര്യ ഐസൊലേഷനിൽ കഴിയുകയാണ്.
പരേതനായ പച്ചീരി അയമുട്ടിയുടെ മകനാണ്. നിലവിലെ സാഹചര്യത്തിൽ നിയമ നടപടികൾ പൂർത്തിയാക്കി ഖബറടക്കം അവിടെതന്നെ നടത്തും. ഭാര്യ: റോസ്ന (കോയമ്പത്തൂർ). മക്കൾ: ഷബ്നം, സക്കീർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.