തീർത്ഥാടനത്തിന് പോയ ആറു മലയാളികൾ കൂടി ഇസ്രായേലിൽ മുങ്ങിയെന്ന് വൈദികൻ

തിരുവനന്തപുരം: തിരുവനന്തപുരത്തുനിന്നും ഇസ്രായേലിലേക്ക് തീർത്ഥാടനത്തിന് പോയ സംഘത്തിലെ ആറു പേർ മുങ്ങിയതായി വൈദികൻ. സംഘത്തെ തീർത്ഥാടനത്തിന് കൊണ്ടുപോയ ഫാദർ ജോർജ് ജോഷ്വയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

അഞ്ച് സ്ത്രീകളെയും ഒരു പുരുഷനെയുമാണ് കാണാതായത്. ഇതിൽ 69 വയസ്സുള്ള സ്ത്രീ അടക്കം ഉണ്ട്. കൃത്യമായ ആസൂത്രണത്തോടെ ചെയ്തതാണിതെന്ന് ഫാദർ പറഞ്ഞു. സംഭവത്തിൽ ഫാദർ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകി.

ലഗേജും പാസ്പോർട്ടുമടക്കം ഹോട്ടലിൽ ഉപേക്ഷിച്ചാണ് പോയത്. ഇവരെ കാണാതായ അന്ന് തന്നെ ഇമിഗ്രേഷൻ പൊലീസിൽ റിപ്പോർട്ട് ചെയ്തിരുന്നു. ഞായറാഴ്ചയാണ് തിരിച്ചെത്തിയത്. ഇതിനു പിന്നിൽ വലിയ സംഘമുണ്ടോ എന്ന് സംശയിക്കുന്നു -ഫാദർ ജോർജ് ജോഷ്വ പറഞ്ഞു.

Tags:    
News Summary - Malayalees who went on pilgrimage missing in Israel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.