സിറിയയിൽ മലയാളി യുവാവ് കൊല്ലപ്പെട്ടതായി വിവരം

തൃക്കരിപ്പൂർ: സിറിയയിലെ ഐ.എസ് കേന്ദ്രത്തിൽ ഒരു മലയാളി കൂടി കൊല്ലപ്പെട്ടതായി വിവരം. കഴിഞ്ഞ മേയിൽ ദുരൂഹ സാഹചര്യത്തിൽ കാണാതായ 21 പേരിൽപ്പെട്ട കാരോളം സ്വദേശിയായ 23കാരനാണ് സിറിയയിൽ കൊല്ലപ്പെട്ടതായി വിവരം ലഭിച്ചത്. മരണവിവരം സ്ഥിരീകരിച്ചിട്ടില്ല.  ഇയാൾ കഴിഞ്ഞ വർഷം മുംബൈ പൊലീസി​​​െൻറ കസ്​റ്റഡിയിലുള്ളതായി വാർത്ത പരന്നെങ്കിലും എൻ.ഐ.എ നിഷേധിച്ചിരുന്നു. കരോളം സ്വദേശിയായ യുവാവ് മുംബൈ ​െപാലീസി​​​െൻറ കണ്ണുവെട്ടിച്ച് സിറിയയിൽ എത്തിയതായി കഴിഞ്ഞ മാസം അഫ്ഗാനിസ്​താനിൽനിന്ന്​ മലയാളിയായ അബ്​ദുൽ റാഷിദ് അയച്ച സന്ദേശത്തിൽ സൂചിപ്പിച്ചിരുന്നു.

പാസ്പോർട്ട്  മുംബൈ പൊലീസ് പിടിച്ചുവെച്ചതിനെ തുടർന്ന്  വ്യാജരേഖയുണ്ടാക്കി രാജ്യം വിടുകയായിരുന്നു. ഇയാൾ ഒഴികെ ബാക്കിയുള്ളവർ അഫ്ഗാനിലെ നങ്കർഹാർ  താവളമാക്കിയതായാണ്​ വിവരം. റാഷിദ് അഡ്മിനായ മെസേജ് ടു കേരള എന്ന വാട്​സ്​ ആപ്​ ഗ്രൂപ്പിലാണ്​ വിവരമെത്തിയത്.  അഫ്ഗാനിലുള്ള അഷ്ഫാക്കുമായി ബന്ധപ്പെട്ട് കൊല്ലപ്പെട്ടയാളെക്കുറിച്ച് വിവരം ശേഖരിക്കാൻ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. 

Tags:    
News Summary - malayalai killed in isis centre

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.