മലപ്പുറത്ത്​ ഏപ്രിൽ 12ന്​ ഉപതെരഞ്ഞെടുപ്പ്​; 17ന് വോട്ടെണ്ണൽ

ന്യൂഡല്‍ഹി: മുസ്ലിംലീഗ് അഖിലേന്ത്യ പ്രസിഡന്‍റ് ഇ. അഹമ്മദിന്‍െറ വിയോഗത്തെതുടര്‍ന്ന് ഒഴിവുവന്ന മലപ്പുറം ലോക്സഭാ മണ്ഡലത്തില്‍ ഏപ്രില്‍ 12ന് തെരഞ്ഞെടുപ്പ്. ജമ്മു കശ്മീരിലെ ശ്രീനഗര്‍, അനന്ത്നാഗ് ലോക്സഭ മണ്ഡലങ്ങളിലേക്കും 12 നിയമസഭ മണ്ഡലങ്ങളിലേക്കും തെരഞ്ഞെടുപ്പ് നടക്കും. മലപ്പുറം ഉപതെരഞ്ഞെടുപ്പിന്‍െറ വോട്ടെണ്ണല്‍ ഏപ്രില്‍ 17ന് നടക്കും. മലപ്പുറം ലോക്സഭ മണ്ഡലത്തിലും തമിഴ്നാട്ടില്‍ ജയലളിതയുടെ മണ്ഡലമായിരുന്ന ആര്‍.കെ നഗറിലും സിക്കിമിലെ നിയമസഭ മണ്ഡലങ്ങളിലും ഈ മാസം 16ന് തെരഞ്ഞെടുപ്പ് വിജ്ഞാപനമിറങ്ങും. 23 വരെ നാമനിര്‍ദേശ പത്രികകള്‍ സമര്‍പ്പിക്കാം. 24ന് സൂക്ഷ്മപരിശോധന നടക്കും. പത്രികകള്‍ പിന്‍വലിക്കാനുള്ള അവസാന തീയതി ഈ മാസം 27നാണ്.  ഈ വര്‍ഷം ജനുവരി 16ന് പ്രസിദ്ധീകരിച്ച വോട്ടര്‍പട്ടിക അനുസരിച്ചായിരിക്കും മലപ്പുറം മണ്ഡലത്തിലെ തെരഞ്ഞെടുപ്പെന്ന് കമീഷന്‍ വ്യക്തമാക്കി. തെരഞ്ഞെടുപ്പ് കമീഷന്‍െറ തിരിച്ചറിയല്‍കാര്‍ഡ് അടിസ്ഥാനരേഖയായിരിക്കും. 

അതേസമയം, വോട്ടര്‍പട്ടികയില്‍ പേരുള്ളവര്‍ക്ക് കമീഷന്‍ അംഗീകരിച്ച മറ്റു തിരിച്ചറിയല്‍രേഖകള്‍ ഉപയോഗിച്ച് വോട്ടുചെയ്യാം. ജമ്മു കശ്മീരിലെ രണ്ട് ലോക്സഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് രണ്ട് ഘട്ടങ്ങളായി നടക്കും. ഒന്നാംഘട്ടത്തില്‍ ശ്രീനഗറില്‍ ഏപ്രില്‍ ഒമ്പതിനും രണ്ടാം ഘട്ടത്തില്‍ അനന്ത്നാഗില്‍ ഏപ്രില്‍ 12ന് മലപ്പുറത്തോടൊപ്പവും നടക്കും. 15നാണ് ഇരു മണ്ഡലങ്ങളിലെയും വോട്ടെണ്ണല്‍. ഡല്‍ഹി, അസം, ഹിമാചല്‍ പ്രദേശ്, മധ്യപ്രദേശ്, പശ്ചിമ ബംഗാള്‍, രാജസ്ഥാന്‍, കര്‍ണാടക, ഝാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പുകള്‍ ഏപ്രില്‍ ഒമ്പതിന് നടക്കും. ഫലപ്രഖ്യാപനം ഏപ്രില്‍ 13നാണ്. എല്ലാ ഉപതെരഞ്ഞെടുപ്പുകളും വോട്ടിങ് യന്ത്രങ്ങളുപയോഗിച്ചായിരിക്കും.

Tags:    
News Summary - malapuram loksabha seat byelection at april 12th

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.