നാടിനെ അമ്പരപ്പിച്ച്  വാണിയമ്പലത്തെ സ്‌ഫോടനം

വണ്ടൂര്‍: വാണിയമ്പലം അങ്ങാടിയിലെ കച്ചവടക്കാരും നാട്ടുകാരും ഞെട്ടലോടെയാണ് ശനിയാഴ്ച ഉണ്ടായ സ്‌ഫോടനവും മരണവാര്‍ത്തയും കേട്ടത്. പെട്രോള്‍ പമ്പിന് മുന്‍വശത്തെ ഇന്‍ഡസ്ട്രിയല്‍ കടയില്‍ ബോംബ്​ പൊട്ടി ഒരാള്‍ മരിച്ചെന്ന വാര്‍ത്തയാണ് ആദ്യം പരന്നത്. ഇത് ആളുകളില്‍ പരിഭ്രാന്തിയും ആശങ്കയും പടര്‍ത്തി. കേട്ടവര്‍ കടയിലേക്ക് ഓടിയെത്തി. കടക്ക്​ മുമ്പില്‍ പുകമയം. മാംസാവശിഷ്​ടങ്ങളും തുണിക്കഷ്ണങ്ങളും സമീപം ചിതറി കിടക്കുന്നു. പിന്നീടാണ് മരിച്ച സലീമും ബന്ധുവായ ഷറഫുദ്ദീനും തമ്മിലെ വഴക്കും മരണകാരണവും അറിഞ്ഞത്. പാറ അളിയാക്ക എന്ന പേരിൽ സലീം നാട്ടിൽ സുപരിചിതനാണ്.

സലീമി​​​​െൻറ മകളുടെ വിവാഹം ഭാര്യയുടെ സഹോദരപുത്രനായ ഷറഫുദ്ദീ​​​​െൻറ നേതൃത്വത്തിൽ നടത്തിയിരുന്നു. ഇത് സലീമിനെ അറിയിക്കാതെയാണ് നടത്തിയതെന്നാരോപിച്ച് നേരത്ത ഇവര്‍ തമ്മില്‍ കശപിശ നടന്നിരുന്നു. ഒരു പ്രകോപനത്തിനും ഇടവരുത്താതെ ഷറഫുദ്ദീ​​​​െൻറ പിന്നിലൂടെ എത്തിയ സലീം കല്ലുകൊണ്ട് തലക്കടിക്കുകയും പിന്നില്‍നിന്ന്​ ചേര്‍ത്തു പിടിക്കുകയും ചെയ്തു. ഇതോടെ ഇന്‍ഡസ്ട്രിയിലെ മറ്റു ജോലിക്കാരും സമീപത്തുണ്ടായിരുന്നവരും ഇടപെട്ട്​ ഇയാളെ മോചിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് സലീമി​​​​െൻറ അരയില്‍ വെടിമരുന്നി​​​​െൻറ തിരി പുകയുന്നത് കണ്ടത്. ഇതോടെ ഷറഫുദ്ദീനും സമീപത്തുള്ളവരും കുതറിയോടി. ഉടന്‍ വന്‍ ശബ്​ദത്തോടെ സലീം പൊട്ടിത്തെറിക്കുകയായിരുന്നെന്ന്്് ദൃക്സാക്ഷികള്‍ പറഞ്ഞു. ഈ സമയം തലനാരിഴക്കാണ് ഷറഫുദ്ദീനും പ്രദേശത്തെ കച്ചവടക്കാരും രക്ഷപ്പെട്ടത്. മരിച്ച സലീമി​​​​െൻറ കൈയിൽ ചെറിയ കത്തിയുണ്ടായിരുന്നതായും പറയുന്നു.


വയനാട്ടില്‍നിന്ന്​ 30 വര്‍ഷം മുമ്പാണ് സലീം വാണിയമ്പലത്ത് എത്തിയത്. 27 വര്‍ഷം മുമ്പാണ് വിവാഹം കഴിഞ്ഞത്. കിണറിലെ പാറ പൊട്ടിക്കല്‍ ജോലിയിൽ അറിയപ്പെടുന്നയാളും വാണിയമ്പലം അങ്ങാടിയിലെ സ്ഥിരം സാന്നിധ്യവുമായിരുന്നു.

Tags:    
News Summary - malappuram Wandoor blast -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.