മലപ്പുറം: ജില്ലയിൽ ഞായറാഴ്ച കോവിഡ് സ്ഥിരീകരിച്ച അഞ്ചുപേരും ആരോഗ്യ പ്രവർത്തകർ. എടപ്പാളിലെയും വട്ടംകുളം ശുകപുരത്തെയും സ്വകാര്യ ആശുപത്രികളിലെ രണ്ട് ഡോക്ടർമാർക്കും മൂന്ന് നഴ്സുമാർക്കുമാണ് രോഗം. സമ്പർക്കത്തിലൂടെയാണ് ഇവർക്ക് വൈറസ് ബാധിച്ചതെന്ന് ജില്ല കലക്ടർ അറിയിച്ചു. മേഖലയിൽ 24 മണിക്കൂറിനിടെ 10 പേർക്ക് രോഗബാധയുണ്ടായി. ഇതോടെ പൊന്നാനി താലൂക്കിൽ പൊന്നാനി നഗരസഭയും നാല് പഞ്ചായത്തുകളും കണ്ടെയ്ൻമെൻറ് സോണായി പ്രഖ്യാപിച്ചു.
ജില്ലയിൽ സമൂഹവ്യാപന ആശങ്ക നിലനിൽക്കുന്നുണ്ട്. എടപ്പാൾ, വട്ടംകുളം, ആലങ്കോട്, മാറഞ്ചേരി പഞ്ചായത്തുകളും പൊന്നാനി നഗരസഭയിലെ 51ൽ 46 വാർഡുകളുമാണ് കണ്ടെയിൻറ്മെൻറ് സോൺ. സമ്പർക്കത്തിലൂടെ രോഗം ബാധിക്കുന്നത് വർധിക്കുകയും ഉറവിടമറിയാത്ത രോഗികളെ കണ്ടെത്തുകയും ചെയ്തതോടെ കടുത്ത നിയന്ത്രണങ്ങളുമായി ജില്ല ഭരണകൂടം രംഗത്തെത്തി.
രണ്ടുദിവസത്തിനകം 50ലധികം കേസുകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണിത്. ജില്ലയിൽ ഇതുവരെ 466 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 224 പേരാണ് നിലവിൽ ചികിത്സയിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.