വിദ്യാർഥികളെ പീഡിപ്പിച്ച കേസിൽ അധ്യാപകൻ കെ.വി ശശികുമാറിനെതിരെ നടപടിയെന്ന് മന്ത്രി

മലപ്പുറം നഗരസഭയിലെ സി.പി.എം കൗൺസിലറും മുൻ അധ്യാപകനുമായ കെ.വി ശശികുമാറിനെതിരായ പീഡന പരാതിയിൽ നടപടിയെടുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻ കുട്ടി. വിഷയം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത് സംബന്ധിച്ച് ബന്ധപ്പെട്ട ഡി.ഡി.ഇയോട് വിശദീകരണം തേടുകയും ചെയ്തിട്ടുണ്ട്. ഈ റിപ്പോർട്ട് ലഭിച്ച ശേഷം നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

ശശികുമാർ അധ്യാപകനായിരുന്ന മലപ്പുറത്തെ എയ്ഡഡ് സ്‌കൂളിലെ പൂർവവിദ്യാർഥികളാണ് പരാതിയുമായി രംഗത്തെത്തിയത്. അധ്യാപകൻ ആയിരുന്ന കാലത്താണ് ഇയാൾ സ്‌കൂളിലെ വിദ്യാർഥികളെ പീഡിപ്പിച്ചതെന്നായിരുന്നു ആരോപണം. സംഭവം വിവാദമായതോടെ കെ.വി ശശികുമാർ മലപ്പുറം നഗരസഭ അംഗ്വതം രാജിവെക്കുകയും ചെയ്തിരുന്നു. അതേസമയം, അധ്യാപകനെ പരാതിയുമായി കൂടുതൽ പൂർവ വിദ്യാർഥികൾ രംഗത്തെത്തിയിട്ടുണ്ട്. സംഭവം വാർത്തയായതിനെ തുടർന്ന് സി.പി.എം ഇദ്ദേഹത്തെ പുറത്താക്കിയിരുന്നു.

Tags:    
News Summary - malappuram sexual abuse case; action will be taken -minister says

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.