മലപ്പുറം മങ്കടയില്‍  ഉരുള്‍പൊട്ടല്‍

മലപ്പുറം: കനത്ത മഴ തുടരുന്നതിനിടെ മങ്കട പരിസരങ്ങളിലായി ഉരുള്‍ പൊട്ടലുംമലയിടിച്ചിലും. വെള്ളില പൂഴിക്കുന്ന്വാഴംപറമ്പ് ചെങ്കല്‍ കോറിയുടെ താഴ്ഭാഗം എരഞ്ഞിക്കല്‍ മലഞ്ചെരുവിലെ റബര്‍ തോട്ടത്തിലാണ് ഉരുള്‍പൊട്ടല്‍ ഉണ്ടായത്. ഏക്കര്‍ കണക്കിന് വരുന്ന വാഴം പറമ്പിലെ ചെങ്കല്‍  കോറിയില്‍ വെള്ളം കെട്ടി നിന്ന ഭാഗം ഇടിഞ്ഞ് താഴ്ന്ന്  ഭിത്തിക്കടിയിലൂടെ മലഞ്ചെരിവിലേക്ക് പൊട്ടിയൊഴുകി രണ്ടേക്കറോളം വരുന്ന റബര്‍ തോട്ടത്തില്‍ ഉരുള്‍ പൊട്ടുകയായിരുന്നു. പാറക്കല്ലുകളും മണ്ണും താഴേക്ക് കുത്തിയൊഴുകി. ക്വാറിയുടെ ഭിത്തിയൊടുചേര്‍ന്ന മരങ്ങളും പാറക്കല്ലുകളും ഏത് സമയവും നിലം പൊത്തറായ അവസ്ഥയിലാണ്.മണ്ണിടിഞ്ഞ ഭാഗത്ത് 300 മീറ്ററൊളം കുടിവെള്ള പൈപ് ലൈന്‍ ഒലിച്ചു പോയി പ്രദേശത്ത് കുടിവെള്ളം മുടങ്ങി.  മങ്കട വില്ലേജ് ഓഫീസര്‍ ജയസിംഹന്‍, പഞ്ചായത്ത് പ്രസിഡന്റ് എം.കെ. രമണി, അസി.സെക്രട്ടറി ശാന്തി,വാര്‍ഡ് അംഗങ്ങളായ മരക്കാര്‍, മാമ്പ്ര സക്കീന എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു.

സംഭവത്തെ തുടര്‍ന്ന് പ്രദേശത്തെ മൂന്ന് കുടുംബങ്ങള്‍ ഭീതിയിലാണ്. ഇവര്‍ ബന്ധു വീടുകളിലേക്ക് മാറി താമസിക്കാന്‍ തയാറായിട്ടുണ്ട്. അതേ സമയം പ്രദേശത്ത് അനധികൃതമായ ചെങ്കല്‍ ക്വാറികള്‍ പ്രവര്‍ത്തിക്കുന്നതായും നാട്ടുകാര്‍ക്ക് ആക്ഷേപമുണ്ട്.  കുരങ്ങന്‍ചോല ക്രഷറിനു സമീപം മലയിടിഞ്ഞ്പന്തലൂര്‍ ഭാഗത്തേക്കുള്ള ഗതാഗതം പൂര്‍ണ്ണമായും തടസ്സപെട്ടു.  പാറക്കല്ലുകളും മരങ്ങളും മണ്ണും നിറഞ്ഞ റോഡ് മണ്ണു മാന്തി യന്ത്രമുപയോഗിച്ച് മാറ്റാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. മലയിടിഞ്ഞ ഭാഗത്തിനു താഴെ താസിക്കുന്ന കുടുംബം അപകട ഭീഷണിയെ തുടര്‍ന്ന് ബന്ധുവീട്ടിലേക്ക് താമസം മാറി.

പന്തലൂര്‍ മലയിലും ഉരുള്‍പൊട്ടി റോഡ് മുടങ്ങി കിടക്കുകയാണ്.  മങ്കട പാലക്കതടം- വലമ്പൂര്‍ റോഡില്‍ മലയിടിഞ്ഞ് ഗതാഗതം സ്തംഭിച്ചു. രാവിലെ മുതല്‍ മണ്ണു നീക്കല്‍ തുടങ്ങിയെങ്കിലും വൈകുന്നേരത്തോടെയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. കടന്നമണ്ണ, പുളിക്കല്‍ പറമ്പ , കൂട്ടില്‍ എന്നിവിടങ്ങളില്‍ വീടുകളിലേക്ക് വെള്ളം കേറി. മിക്ക ഭാഗങ്ങളിലും വയലുകള്‍ നിറഞ്ഞ് മൂടിക്കിടക്കുകയാണ്.  കടന്നമണ്ണയിൽ കോവിലകത്തിനു സമീപം വയലും തോടും നിറഞ്ഞൊഴുകി റോഡ് മൂടിയതിനെ തുടര്‍ന്ന് ഗതാഗതം തടസ്സപ്പെട്ടു.  

Tags:    
News Summary - Malappuram Land slide- Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.