സർക്കാറിനെ വിമർശിക്കുന്ന പ്രസംഗത്തിന് കൈയടിച്ചു; മലപ്പുറം ഹോമിയോ ഡി.എം.ഒക്ക് താക്കീത്

മലപ്പുറം: സർക്കാറിനെ വിമർശിക്കുന്ന ഒരു പ്രസംഗത്തിന് കൈയടിച്ചതിന്റെ പേരിൽ മലപ്പുറം ഹോമിയോ ഡി.എം.ഒക്ക് താക്കീത്. രണ്ട് വർഷം മുൻപ് നടന്ന സംഭവത്തിന്റെ പേരിൽ പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാണിച്ചാണ് നടപടി. മലപ്പുറം ഹോമിയോ ഡി.എം.ഒ ആയ ഡോക്ടര്‍ ഹന്ന യാസ്മിനെതിരെയാണ് നടപടി.

2023 ജൂണില്‍ മലപ്പുറം കലക്ടറേറ്റില്‍ നടന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് ഈ സംഭവം നടന്നത്. യോഗത്തിൽ ജനപ്രതിനിധികളിൽ ഒരാൾ സർക്കാറിന്റെ നയങ്ങളെ ശക്തമായി വിമർശിച്ചു. സദസ്സിൽ കുറേയാളുകൾ കൈയടിച്ച കൂട്ടത്തിൽ ഡി.എം.ഒയും ഉണ്ടായിരുന്നു. ആ സംഭവത്തെ തുടർന്ന് തെളിവെടുപ്പ് ഉൾപ്പെടെ നടന്നിരുന്നു.

യാത്രാക്ഷീണം ഉണ്ടായിരുന്നതിനാല്‍ യോഗനടപടികള്‍ കഴിഞ്ഞു എന്ന ധാരണയില്‍ അറിയാതെ കൈയടിച്ചു പോയതാണെന്നാണ് ഹന്ന യാസ്മിന്‍ മറുപടി നല്‍കിയിരുന്നത്.

എന്നാല്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥയും ജില്ലാ മെഡിക്കല്‍ ഓഫീസറുമായ വ്യക്തിയിൽ നിന്ന് ഉണ്ടാവാൻ പാടില്ലാത്തതാണ് എന്ന് ചൂണ്ടിക്കാണിച്ചാണ് നടപടി.

Tags:    
News Summary - Malappuram Homeo DMO warned for criticizing the government

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.