ലാഭവിഹിതം വാഗ്ദാനം ചെയ്ത് പണം തട്ടി: മലപ്പുറം ജില്ല പഞ്ചായത്ത് അംഗമായ ലീഗ് നേതാവിന് സസ്പെൻഷൻ

മലപ്പുറം: ലാഭവിഹിതം വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന ആരോപണം ഉയർന്ന മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗത്തിനെതിരെ മുസ് ലിം ലീഗ് നടപടി. മക്കരപറമ്പ് ഡിവിഷനിൽ നിന്നുള്ള ജില്ല പഞ്ചായത്ത് അംഗം ടി.പി. ഹാരിസിനെയാണ് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തത്.

ഹാരിസ് നിലവിൽ യൂത്ത് ലീഗ് ജില്ല ജോയിന്‍റ് സെക്രട്ടറിയാണ്. ജില്ല പഞ്ചായത്ത് പദ്ധതികളിൽ ലാഭവിഹിതം വാഗ്ദാനം ചെയ്ത് പണം തട്ടിയെന്നാണ് പരാതി.

പണം തട്ടിയ സംഭവത്തിൽ പൊലീസിൽ ആരും പരാതി നൽകിയിട്ടില്ല. പ്രശ്ന പരിഹാരത്തിനായി പാർട്ടിക്കുള്ളിൽ ശ്രമം നടക്കുന്നതായാണ് വിവരം.

Tags:    
News Summary - Malappuram District Panchayat member suspended by Muslim League for cheating Case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.