മലപ്പുറം ജില്ലയിൽ കടകള്‍ രാവിലെ ഏഴ് മുതല്‍ വൈകീട്ട് ആറ് വരെ മാത്രം

മലപ്പുറം: ജില്ലയില്‍ കോവിഡ്  വ്യാപിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍  നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ജില്ല കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് ജില്ലാതല സമിതിയുടെയും ദുരന്തനിവാരണ അതോറിറ്റിയുടെയും യോഗം തീരുമാനിച്ചു. 

ജൂലൈ 27 മുതല്‍  ആഗസ്റ്റ് 10 വരെ കണ്ടെയിന്‍മ​െൻറ്​ സോണ്‍ ഒഴികെയുള്ള എല്ലാ പ്രദേശങ്ങളിലും കടകള്‍ രാവിലെ ഏഴ് മുതല്‍ വൈകീട്ട് ആറു വരെ മാത്രമേ പ്രവര്‍ത്തിക്കാന്‍ പാടുള്ളൂ. ഹോട്ടലുകള്‍, തട്ടുകടകള്‍ എന്നിവയില്‍ രാത്രി എട്ടു വരെ ഭക്ഷണം പാഴ്‌സല്‍ നല്‍കാം.  ഇരുന്ന് കഴിക്കാന്‍ പാടില്ല. 

കണ്ടെയിന്‍മ​െൻറ്​ സോണില്‍ നിലവിലുളള നിയന്ത്രണങ്ങള്‍ തുടരും. ഇറച്ചി, മത്സ്യകടകളിലെ  ജീവനക്കാര്‍ മാസ്‌ക് ധരിക്കുന്നില്ലെന്ന വ്യാപകമായ പരാതിയുള്ളതിനാല്‍ ഇവിടങ്ങളില്‍ പൊലീസ്, ഭക്ഷ്യസുരക്ഷാ, ആരോഗ്യ വകുപ്പുകള്‍ പരിശോധന നടത്തും. തുറന്ന് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെ അകത്തും പുറത്തും സാനിറ്റൈസര്‍, മാസ്‌ക്, സാമൂഹിക അകലം എന്നിവ നിര്‍ബന്ധമായും പാലിക്കണം. വീഴ്ചവരുത്തുന്ന സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദാക്കും. 

കണ്ടെയിന്‍മ​െൻറ്​ സോണുകളില്‍ നിലവിലുള്ള നിയന്ത്രണങ്ങള്‍ തുടരും. ദുരന്തനിവാരണത്തി​​െൻറ ഭാഗമായി ആവശ്യമുള്ള മെഡിക്കല്‍ ഉപകരണങ്ങള്‍ അടിയന്തരമായി വാങ്ങുന്നതിനും യോഗം തീരുമാനിച്ചതായി ജില്ല കലക്​ടർ അറിയിച്ചു. 

Tags:    
News Summary - malappuram covid 19 updates -malayalam news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.