Posted On
date_range Updated On
date_range പാലക്കാട് ചിറ്റൂർ പുഴയിൽ കോളജ് വിദ്യാർഥി മുങ്ങി മരിച്ചു
പാലക്കാട്: ചിറ്റൂർ പുഴയിൽ കോളജ് വിദ്യാർഥി മുങ്ങി മരിച്ചു. മലപ്പുറം പൊന്നാനി അത്താണി സ്വദേശി അമീൻ മുഹമ്മദാണ് മരിച്ചത്. വളാഞ്ചേരി മജ് ലിസ് ആർട്സ് ആൻഡ് സയൻസ് കോളജിന്‍റെ രണ്ടാം വർഷ ബികോം വിദ്യാർഥിയാണ്. അട്ടപ്പാടി ശിരുവാണി പുഴയിലെ ചിറ്റൂർ ഭാഗത്താണ് അപകടമുണ്ടായത്.
പഠന ക്യാമ്പിന്‍റെ ഭാഗമായാണ് വിദ്യാർഥികൾ അട്ടപ്പാടിയിലെത്തിയത്. കുളിക്കുന്നതിനിടെ അമീൻ വെള്ളത്തിൽ കുഴഞ്ഞു വീണതായി അധ്യാപകർ പറയുന്നു. മൃതദേഹം അഗളി സാമൂഹികാരോഗ്യ കേന്ദ്രം മോർച്ചറിയിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.