മലപ്പുറം: സിവില്‍ സ്റ്റേഷന്‍ വളപ്പില്‍ നിര്‍ത്തിയിട്ട കാറിലെ സ്ഫോടനത്തിന് പിന്നിലുള്ളവരെ തിരയുന്നത് ഒമ്പത് സംഘങ്ങള്‍. എന്‍.ഐ.എ, ഇന്‍റലിജന്‍സ് ബ്യൂറോ (ഐ.ബി), സംസ്ഥാന ഇന്‍റലിജന്‍സ്, പ്രത്യേക അന്വേഷണ സംഘം, തമിഴ്നാട് ക്യൂബ്രാഞ്ച്, കര്‍ണാടക, ആന്ധ്ര പ്രത്യേക സംഘങ്ങള്‍, കൊല്ലം സ്ഫോടനം അന്വേഷിക്കുന്ന സംഘം എന്നിവ കര്‍മനിരതരാണ്. സ്ഫോടനം നടന്ന ദിവസവും തൊട്ടടുത്ത ദിവസങ്ങളിലുമായി അന്വേഷണ സംഘങ്ങള്‍ മലപ്പുറത്തത്തെി വിവരങ്ങള്‍ ശേഖരിച്ചിരുന്നു.
നാല് സ്ഫോടനങ്ങള്‍ക്കും സാമ്യതയുണ്ടെന്ന് കണ്ടത്തെിയിട്ടുണ്ട്. ഏതിലെങ്കിലും ഉള്‍പ്പെട്ട ഒരാളെയെങ്കിലും പിടികൂടാനായാല്‍ എല്ലാ സ്ഫോടനങ്ങളുടെയും ചുരുളഴിയുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. എന്നാല്‍, വ്യക്തമായ സൂചനകളൊന്നും ലഭിച്ചിട്ടില്ല.
എല്ലാ സംഘങ്ങളുമായും വിവരങ്ങള്‍ പങ്കുവെക്കുന്നുണ്ടെന്നും സംയുക്തമായാണ് അന്വേഷണം മുന്നോട്ടുപോകുന്നതെന്നും ഡിവൈ.എസ്.പി പി.ടി ബാലന്‍ പറഞ്ഞു. സംഭവസമയത്തെ ഫോണ്‍കോള്‍ ലിസ്റ്റുകളും ജില്ലയില്‍ നേരത്തെയുള്ള അക്രമങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരെയും കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നുണ്ട്.എന്നാല്‍, കൃത്യമായ സാക്ഷികളോ തെളിവോ ഇല്ലാത്തത് അന്വേഷണ സംഘത്തെ കുഴക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.