സിവിൽ സ്​റ്റേഷനിലെ സ്​ഫോടനം: ​എൻ.​െഎ.എ സംഘം ഇന്നെത്തും

മലപ്പുറം: മലപ്പുറം സിവിൽ സ്​റ്റേഷൻ വളപ്പിൽ നിർത്തിയിട്ടിരുന്ന കാറിൽ ​െപാട്ടിത്തെറിയുണ്ടായ സംഭവത്തെക്കുറിച്ച്​ അന്വേഷിക്കാൻ ദേശീയ അന്വേഷണ സംഘം ഇന്നെത്തും. കൊച്ചയിൽ നിന്നുള്ള എൻ.​െഎ.എ സംഘമാണ്​ അന്വേഷണത്തിന്​ എത്തുന്നത്​. സംഭവ സ്ഥലത്ത് നിന്ന് ലഭിച്ച പെന്‍ഡ്രൈവ് വിശദ പരിശോധനക്ക്​ വിധേയമാക്കും.സ്ഫോടനത്തെ തുടര്‍ന്ന് സിവില്‍ സ്​റ്റേഷന്‍റെ സുരക്ഷ ശക്തമാക്കി.
സമാനരീതിയിൽ  കൊല്ലം കലക്​​ടറേറ്റിലും മൈസൂരിലും സ്​ഫോടനം നടന്നതിനാൽ അവിടങ്ങളിൽ നിന്നുള്ള പൊലീസ്​ സംഘവും അന്വേഷണത്തിനെത്തും.
അതേസമയം  സ്ഫോടനത്തില്‍ സംസ്ഥാന പൊലീസ്​ അന്വേഷണം ഊർജിതമാക്കി. മലപ്പുറം ഡിവൈ.എസ്​.പി. ടി എം പ്രദീപിന്‍റെ നേതൃത്വത്തിലുളള സംഘത്തിനാണ് സ്ഫോടന കേസിന്‍റെ അന്വേഷണ ചുമതല. ബേസ് മൂവ്മ​െൻറി​​െൻറ പേരില്‍ ലഭിച്ച പെട്ടിയില്‍ ഉണ്ടായിരുന്ന പെന്‍ഡ്രൈവ് ഫോറന്‍സിക്ക് വിദഗ്ധര്‍ പരിശോധിക്കും. സംസ്ഥാന രഹസ്വാന്വേഷണ വിഭാഗത്തിന്‍റെ പ്രത്യക സംഘവും ഡി.ജി.പിയുടെ നിര്‍ദേശ പ്രകാരം അന്വേഷണം ആരംഭിച്ചു.

Tags:    
News Summary - malappuram civil station blast: nia probe begins

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.