മലപ്പുറം സ്ഫോടനം; അന്വേഷണം ഇതര സംസ്ഥാനങ്ങളിലേക്കും

മലപ്പുറം: സിവില്‍ സ്റ്റേഷന്‍ വളപ്പിലെ സ്ഫോടനം സംബന്ധിച്ച അന്വേഷണം ഇതര സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കും. കര്‍ണാടക, ആന്ധ്ര, തമിഴ്നാട്, കൊല്ലം എന്നിവിടങ്ങളിലെ സ്ഫോടനങ്ങളുമായി സാമ്യമുള്ളതിന്‍െറ പശ്ചാത്തലത്തിലാണിതെന്ന് ഡിവൈ.എസ്.പി പി.എം. പ്രദീപ് പറഞ്ഞു.

കര്‍ണാടകയിലെയും തമിഴ്നാട്ടിലെയും അന്വേഷണസംഘം കഴിഞ്ഞദിവസം മലപ്പുറത്തത്തെിയിരുന്നു. ഇവരുമായി കേസിന്‍െറ സാമ്യത ചര്‍ച്ച ചെയ്തു. ഇവിടങ്ങളിലെ സ്ഫോടനങ്ങളുടെ വിശദാംശങ്ങള്‍ പരിശോധിക്കും.

സാക്ഷിമൊഴിയുടെ അടിസ്ഥാനത്തില്‍, പ്രതിയെന്ന് സംശയിക്കുന്നയാളുടെ രേഖാചിത്രം തയാറാക്കും. എന്നാല്‍, മറ്റ് തെളിവുകളോ സാക്ഷികളോ ഇല്ലാത്തത് കുഴക്കുകയാണ്. സംഭവസ്ഥലത്ത് സി.സി.ടി.വി കാമറകളുമുണ്ടായിരുന്നില്ല.

വ്യാഴാഴ്ച ഇന്‍റലിജന്‍സ് എ.ഡി.ജി.പി ആര്‍. ശ്രീലേഖ സ്ഫോടനം നടന്ന കാറും പരിസരവും പരിശോധിച്ചു. ജില്ല പൊലീസ് സൂപ്രണ്ട് ദേബേഷ്കുമാര്‍ ബെഹ്റ, പ്രത്യേക അന്വേഷണസംഘം എന്നിവരുമായി അവര്‍ ചര്‍ച്ച നടത്തി. എ.ഡി.ജി.പി ബി. സന്ധ്യ വെള്ളിയാഴ്ചയത്തെും. ഡിവൈ.എസ്.പി വി.കെ. അബ്ദുല്‍ ഖാദറിന്‍െറ നേതൃത്വത്തിലുള്ള എന്‍.ഐ.എ സംഘം മലപ്പുറത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.

മറ്റ് സംസ്ഥാനങ്ങളിലും സമാനസ്ഫോടനങ്ങള്‍ നടന്നതിനാല്‍ അന്വേഷണം എന്‍.ഐ.എ ഏറ്റെടുക്കുമെന്നും സൂചനയുണ്ട്. മലപ്പുറത്തുനിന്ന് ശേഖരിച്ച പ്രഷര്‍കുക്കറിന്‍െറ ഭാഗങ്ങളും മറ്റ് വസ്തുക്കളും ഫോറന്‍സിക് വിഭാഗം അന്വേഷണസംഘത്തിന് കൈമാറി.

വൈകാതെ ഇവ കോടതിയില്‍ ഹാജരാക്കും. കോടതി നടപടികള്‍ക്ക് ശേഷം ആരംഭിക്കുന്ന പരിശോധനയിലേ പൊട്ടിത്തെറിക്ക് ഉപയോഗിച്ച രാസപദാര്‍ഥം ഏതെന്ന് വ്യക്തമാകൂ. ലഭിച്ച പെന്‍ഡ്രൈവ് സൈബര്‍സെല്‍ പരിശോധിച്ചുവരികയാണ്.

സംഭവസമയം സ്ഫോടനം നടന്ന കാറിന് സമീപത്തെ കാറിലിരിക്കുകയായിരുന്ന ഹോമിയോ ഡോക്ടറുടെ ഭര്‍ത്താവിനെ വ്യാഴാഴ്ചയും ചോദ്യം ചെയ്തു. വാഹനം ഉപയോഗിച്ചിരുന്ന ഹോമിയോ ജില്ല മെഡിക്കല്‍ ഓഫിസറുടെയും വാഹന ഉടമയുടെയും വിരലടയാളം കഴിഞ്ഞദിവസം ശേഖരിച്ചിരുന്നു. കോടതിയില്‍ ഹാജരാക്കാന്‍ ഉടമയില്‍നിന്ന് വാഹനത്തിന്‍െറ രേഖകളും മറ്റും അന്വേഷണസംഘം വാങ്ങി. മലപ്പുറം നാര്‍കോട്ടിക് സെല്‍ ഡിവൈ.എസ്.പി പി.ടി. ബാലന്‍െറ നേതൃത്വത്തിലുള്ള സംഘത്തില്‍ മലപ്പുറം ഡിവൈ.എസ്.പി പി.എം. പ്രദീപിനെയും ഉള്‍പ്പെടുത്തി. മലപ്പുറം സി.ഐ പ്രേംജിത്, മഞ്ചേരി സി.ഐ കെ. ബിജു, നാര്‍കോട്ടിക് സെല്ലിലെ രണ്ട് എസ്.ഐമാര്‍, മലപ്പുറം, മഞ്ചേരി എസ്.ഐ എന്നിവര്‍ അന്വേഷണസംഘത്തിലുണ്ട്.

തെളിവ് നല്‍കുന്നവര്‍ക്ക് പാരിതോഷികം

സിവില്‍ സ്റ്റേഷനില്‍ കോടതി വളപ്പിലുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട് നടക്കുന്ന അന്വേഷണത്തിന് സഹായകരമായ എന്തെങ്കിലും വിവരം കൈമാറുന്നവര്‍ക്ക് പോലീസ് പാരിതോഷികം പ്രഖ്യാപിച്ചു.

അന്വേഷണോദ്യോഗസ്ഥരുടെ ഫോണ്‍ നമ്പറുകളിലോ, ഇ-മെയിലുകളിലോ, മലപ്പുറം കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡ്, കോട്ടപ്പടി മുനിസിപ്പല്‍ ബസ്സ്റ്റാന്‍ഡ്, പാസ്പോര്‍ട്ട് സേവാകേന്ദ്രം എന്നിവിടങ്ങളില്‍ സ്ഥാപിച്ച പോലീസ് ഇന്‍ഫര്‍മേഷന്‍ ബോക്സുകളിലോ വിവരങ്ങള്‍ എത്തിക്കാം. അന്വേഷണത്തെ സഹായിക്കുന്നവരെക്കുറിച്ചുള്ള വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുമെന്നും മലപ്പുറം ഡിവൈ.എസ്.പി അറിയിച്ചു.

അന്വേഷണ ഉദ്യോഗസ്ഥനായ നാര്‍ക്കോട്ടിക് സെല്‍ ഡിവൈ.എസ്.പി. പി.ടി. ബാലന്‍ (9497990102), ഡി.വൈ.എസ്.പി. പി.എം. പ്രദീപ് കുമാര്‍ (9497990103) എന്നിവരുടെ നമ്പറുകളിലേക്കോ dyspntctcmpm.pol@kerala.gov.in, dpompm.pol@kerala.gov.in എന്ന ഇ-മെയില്‍ വിലാസങ്ങളിലേക്കോ വിവരങ്ങള്‍ കൈമാറണമെന്ന് മലപ്പുറം ഡിവൈ.എസ്.പി. പി.എം പ്രദീപ് കുമാര്‍ പറഞ്ഞു.

 

Tags:    
News Summary - malappuram blast

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.