'എന്നെ എങ്ങനെ എങ്കിലും രക്ഷിക്കൂ'; പ്രാണന് വേണ്ടി നിലവിളിച്ച് ഡ്രൈവർ, ഒടുവിൽ രക്ഷാപ്രവർത്തകരെ കണ്ണീരിലാഴ്ത്തി മരണം

ബംഗളൂരു: മരത്തിനും ബസിനുമിടയിൽ ഞെരിഞ്ഞമരുമ്പോഴും ജീവൻ രക്ഷിക്കാനായി വേദനയോടെ നിലവിളിക്കുന്ന ഡ്രൈവർ. മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിൽ ഡ്രൈവറെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷാപ്രവർത്തകരെ കണ്ണീരിലാഴ്ത്തി സ്വാമി (41) മരണം പുൽകി. മാക്കൂട്ടം ചുരം പാതയിൽ കർണാടക ആർ.ടി.സിയുടെ സ്ലീപ്പർ ബസ് അപകടത്തിൽപെട്ട സ്ഥലത്ത് ആദ്യം എത്തിയ മറ്റു വാഹന യാത്രക്കാരുടെയും ബസിലെ യാത്രക്കാരുടെയും രക്ഷാപ്രവർത്തകരുടെയും കാതുകളിൽ നൊമ്പരമായി മാറുകയായിരുന്നു ജീവനായി േകണപേക്ഷിക്കുന്ന സ്വാമിയുടെ കരച്ചിൽ.

അദ്ദേഹം കുടുങ്ങി കിടക്കുന്ന ഭാഗത്തേക്ക് പോകാനോ പുറത്തെടുക്കാനോ കഴിയാതെ നിസഹായാവസ്ഥയിലായിരുന്നു സംഭവ സ്ഥലത്ത് ആദ്യമെത്തിയവർ. രക്ഷിക്കാനായി ഫയർഫോഴ്സിനെയും പൊലീസിനെയും ആംബുലൻസ് സർവീസിനെയും ആദ്യം വിവരം അറിയിച്ചതും ബംഗളൂരുവിലേക്ക് വരുകയായിരുന്ന യാത്രക്കാരാണ്.

കണ്ണൂരിൽനിന്ന് ബംഗളൂരുവിലേക്ക് കാറിൽ വരുകയായിരുന്ന മലബാർ മുസ് ലിം അസോസിയേഷൻ പ്രവർത്തകരായ കെ.എച്ച്. ഫാറൂഖ്,വി.എൻ. അബ്സർ, എ.ഐ.കെ.എം.സി.സി പ്രവർത്തകനായ റഹീം അനുഗ്രഹ, കർണാടക കോൺഗ്രസ് നേതാവ് എ.കെ. അഷ്റഫ് എന്നിവരാണ് അപകടം നടന്ന സ്ഥലത്ത് ആദ്യം എത്തിയത്. കോടമഞ്ഞുണ്ടായിരുന്നതും പ്രദേശത്ത് യാതൊരുവിധ വെളിച്ചമില്ലാത്തതും രക്ഷാപ്രവർത്തനത്തെ കാര്യമായി ബാധിച്ചുെവന്നും സംഭവം നടന്ന ഉടനെ ഇരിട്ടിയിലെ പ്രവർത്തകരെയും ആംബുലൻസ് സർവീസിനെയും ഫയർഫോഴ്സിനെയും വിവരം അറിയിക്കുകയായിരുന്നുവെന്നും കെ.എച്ച്. ഫാറൂഖ് 'മാധ്യമ'ത്തോട് പറഞ്ഞു.

അപകടത്തിൽപെട്ട ബസിൽനിന്നും യുവാക്കളായ യാത്രക്കാർ ഗ്ലാസ് പൊട്ടിച്ച് പുറത്തിറങ്ങി. തുടർന്ന് സ്ത്രീകളെയും കുട്ടികളെയും പുറത്തേക്ക് എത്തിക്കാനും സഹായിച്ചു. ഇതിനിടയിലാണ് ബസിലെ കണ്ടക്ടർ (ഡ്രൈവർ കം കണ്ടക്ടർ) ബസിെൻറ മുൻഭാഗത്ത് കുടുങ്ങിയ പോയ ഡ്രൈവറെ രക്ഷിക്കാൻ പറയുന്നുണ്ടായിരുന്നു. കരഞ്ഞുകൊണ്ടും കൈകൂപ്പികൊണ്ടും ഡ്രൈവറെ പുറത്തെത്തിക്കാൻ കണ്ടക്ടർ പറഞ്ഞു. എന്നാൽ, ബസിനും മരത്തിനുമിടയിൽ കുടുങ്ങിയ ഡ്രൈവറെ അപ്പോൾ പുറത്തെത്തിക്കാനായില്ലെന്ന് ഫാറൂഖ് പറഞ്ഞു.

കന്നടയിൽ എന്നെ എങ്ങനെ എങ്കിലും രക്ഷിക്ക് എന്ന് നിലവിളിക്കുകയായിരുന്നു അപ്പോൾ ഡ്രൈവർ. ബംഗളൂരുവിൽനിന്ന് കണ്ണൂരിലേക്ക് പോകുകയായിരുന്ന കർണാടകയുടെ മറ്റൊരു ഐരാവത് ക്ലബ്ബ് ക്ലാസ് ബസ് അപകട സ്ഥലത്ത് നിർത്തി പരിക്കേറ്റവരെയും മറ്റു യാത്രക്കാരെയും കയറ്റി ഇരിട്ടിയിലേക്ക് കൊണ്ടുപോയി. കണ്ടക്ടർ പറഞ്ഞതു പ്രകാരം ഫാറൂഖും സുഹൃത്തുക്കളും എട്ടു കിലോമീറ്റർ അപ്പുറമുള്ള പെരുമ്പാടി ചെക്ക്പോസ്റ്റിലെത്തി പൊലീസുകാരനെ വിവരം അറിയിച്ചു. പൊലീസുകാരൻ ഉടൻ തന്നെ ഫയർഫോഴ്സിനെയും മറ്റു അധികൃതരെയും വിവരം അറിയിച്ചു.

ഇതിനിടയിൽ ഫാറൂഖും സുഹൃത്തുക്കളും ഇരിട്ടിയിലെ െക.എം.സി.സി, എം.എം.എ പ്രവർത്തകരുമായി ബന്ധപ്പെട്ടു. ഫയർഫോഴ്സ് സംഘമെത്തി ഏറെ നേരത്തെ ശ്രമത്തിനൊടുവിൽ ഡ്രൈവറെ പുറത്തെടുത്തെങ്കിലും അദ്ദേഹത്തിെൻറ ജീവൻ രക്ഷിക്കാനായില്ലെന്ന വാർത്തയാണ് ബംഗളൂരുവിലേക്ക് തിരിച്ച ഫാറൂഖും സംഘവും പിന്നീടറിഞ്ഞത്. ബംഗളൂരു സെൻട്രൽ ഡിവിഷനിലെ ബസാണ് അപകടത്തിൽപെട്ടത്.

സംഭവത്തിൽ കർണാടക ആർ.ടി.സി എം.ഡി ശിവയോഗി സി. കലാസദ് വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടു. മരിച്ച ഡ്രൈവർ സ്വാമിയുടെ കുടുംബത്തിന് സഹായധനവും ഉദ്യോഗസ്ഥർ ബംഗളൂരു മല്ലേശ്വരം മഞ്ജുനാഥ നഗറിലെ സ്വാമിയുടെ വീട്ടിൽ നേരിട്ടെത്തി കൈമാറി. കാൽമുട്ടിന് പരിക്കേറ്റ സി.കെ. റഹീം എന്ന യാത്രക്കാര െൻറയും പരിക്കേറ്റ മറ്റുള്ളവരുടെയും ചികിത്സ ചിലവ് കർണാടക ആർ.ടി.സി വഹിച്ചു.

Tags:    
News Summary - makkoottam ghat road bus accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.