മഹിള കോൺഗ്രസിന്‍റെ വിരൽ ചൂണ്ടി സമരം ഇന്ന്; മാർച്ച് നടത്തുക ക്ലിഫ് ഹൗസിലേക്ക്

തിരുവനന്തപുരം: പിണറായി വിജയന്‍റെ കിരാത ഭരണത്തിനെതിരെ മഹിളാ കോൺഗ്രസ് പ്രവർത്തകർ നടത്തുന്ന വിരൽ ചൂണ്ടി സമരം ഇന്ന്. മഹിള കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ജെബി മേത്തർ എം.പിയുടെ നേതൃത്വത്തിലാണ് പ്രവർത്തകർ ക്ലിഫ് ഹൗസിലേക്ക് മാർച്ച് ചെയ്യുക.

സ്ത്രീ സുരക്ഷ ഉറപ്പുവരുത്തുക, വിലക്കയറ്റം തടയുക,അഴിമതി തടയുക, മദ്യ നിർമാണശാലക്കുള്ള അനുമതി റദ്ദാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് വിരൽചൂണ്ടി സമരം. കെ.പി.സി.സി. രാഷ്ട്രീയ കാര്യാസമിതി അംഗം കെ. മുരളീധരൻ മാർച്ച് ഉദ്‌ഘാടനം ചെയ്യും. രാവിലെ 11ന് അക്കാമ്മ ചെറിയാൻ സ്ക്വയറിൽ നിന്ന് മാർച്ച് ആരംഭിക്കും.

Tags:    
News Summary - Mahila Congress strike today; March to Cliff House

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.