മാഹി പള്ളി തിരുനാളിന് തുടക്കം

മാഹി: സെൻറ് തെരേസാ തീർഥാടന ദേവാലയത്തിൽ വിശുദ്ധ അമ്മ ത്രേസ്യ പുണ്യവതിയുടെ തിരുന്നാളിന് കൊടിയേറി. ഇടവക വികാരി ഫാ. വിൻസെന്‍റ് പുളിക്കൽ രാവിലെ 11.30ന് കൊടിയുയർത്തി തിരുന്നാൾ ആഘോഷത്തിന് തുടക്കം കുറിച്ചു.

അമ്മ ത്രേസ്യയുടെ ശിൽപ്പം ഇടവക വികാരി പൊതുവണക്കത്തിനു വച്ചതോടെയാണ് 18 ദിവസത്തെ തിരുനാളിന് തുടക്കമായത്. ചടങ്ങിന് സഹവികാരി ഫാ. ജോസഫ് ഷിബു, ഡീക്കൻമാരായ ആൻറണി ദാസ്, സ്റ്റീവെൻസെൻ പോൾ, പാരീഷ് കൗൺസിൽ സെക്രട്ടറി സജി സാമുവൽ, പാരിഷ് കൗൺസിൽ അംഗങ്ങൾ, കമ്മിറ്റി കൺവീനർമാർ, കമ്മിറ്റി അംഗങ്ങൾ, സിസ്റ്റേഴ്സ്, ഇടവകാംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.

തുടർന്ന് വൈകീട്ട് ആറിനു നടന്ന സാഘോഷ ദിവ്യബലിക്ക്  കണ്ണൂർ രൂപത മെത്രാൻ മോസ്റ്റ് ഡോ. അലക്സ് വടക്കുംതല പിതാവ് മുഖ്യ കാർമികത്വം വഹിച്ചു. ഇടവകയിലെ മാതൃ സംഘടനയും ആവില കോൺവെൻറും സാഘോഷ ദിവ്യബലിക്ക് നേതൃത്വം നൽകി.

തിരുനാളിന്‍റെ രണ്ടാം ദിനമായ ബുധനാഴ്ച വൈകീട്ട് ആറിന് ഫാ. അലക്സ് കളരിക്കലിന്‍റെ മുഖ്യകാർമികത്വത്തിൽ ആഘോഷമായ ദിവ്യബലിയും നൊവേനയും ഉണ്ടാകും. ഇടവകയിലെ യുവജന വിഭാഗം ക്ലൂണി കോൺവെൻറും ദിവ്യബലിക്ക് നേതൃത്വം നൽകും. കോവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചായിരിക്കും എല്ലാ തിരുകർമങ്ങളും നടത്തപ്പെടുക. ഒരേ സമയം ദേവാലയത്തിൽ 40 പേർക്ക് മാത്രമാണ് പ്രവേശനാനുമതി ഉണ്ടായിരിക്കുക.

Tags:    
News Summary - mahe church thirunnal starts

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.