Posted On
date_range Updated On
date_range ഇന്ന് മഹാനവമി; നാളെ വിജയദശമി
കോഴിക്കോട്: വിദ്യയുടെ ഉത്സവമായ നവരാത്രിയിലെ പ്രധാനമായ മഹാനവമി ഇന്ന്. മഹാലക്ഷ്മിയെ പൂജിക്കുന്ന, നവരാത്രിയിലെ ഒമ്പതാം നാളായ മഹാനവമിക്കുശേഷം വെള്ളിയാഴ്ചയാണ് വിജയദശമി. മഹാനവമിദിനത്തിൽ ക്ഷേത്രങ്ങളിൽ പ്രത്യേക പൂജകളും മറ്റും നടക്കും.
ഇരുട്ടകറ്റി പ്രകാശം നിറയുന്നതെന്ന് വിശ്വസിക്കുന്ന വിജയദശമിദിനത്തിൽ സംസ്ഥാനത്തെ ലക്ഷക്കണക്കിന് കുരുന്നുകളെ എഴുത്തിനിരുത്തും. വിദ്യാരംഭ ചടങ്ങുകൾക്ക് പേരുകേട്ട തിരൂർ തുഞ്ചൻപറമ്പ്, കോട്ടയം പനച്ചിക്കാട് മൂകാംബിക ക്ഷേത്രം, പറവൂർ ദക്ഷിണ മൂകാംബിക േക്ഷത്രം, െഎരാണിമുട്ടം തുഞ്ചൻസ്മാരകം എന്നിവിടങ്ങളിൽ ഒരുക്കങ്ങൾ നടന്നുവരുകയാണ്.
നൃത്ത, സംഗീത വിദ്യാലയങ്ങളിലും വിവിധ ചടങ്ങുകളുണ്ടാകും. സംസ്ഥാനത്തിനു പുറത്ത് കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലും ആയിരക്കണക്കിന് കുട്ടികളെ എഴുത്തിനിരുത്തും. കേരളത്തിലെ വിജയദശമി ആഘോഷങ്ങൾക്കൊപ്പം കർണാടകയിൽ ദസറയും പശ്ചിമ ബംഗാളിൽ ദുർഗപൂജയുമുണ്ട്.
പതിവിൽനിന്ന് വ്യത്യസ്തമായി ഇത്തവണ ദുർഗാഷ്ടമിക്ക് തലേദിവസംതന്നെ ക്ഷേത്രങ്ങളിലും മറ്റും പുസ്തകവെപ്പ് നടന്നു. ചാന്ദ്രമാസപ്രകാരം ആശ്വിന മാസത്തിലെ വെളുത്തപക്ഷ അഷ്ടമിയും സന്ധ്യയും ഒരുമിച്ചെത്തുേമ്പാഴാണ് പൂജവെപ്പിന് ഉത്തമം. അഷ്ടമിയുടെ ഇൗ നാലാംപാദം ചൊവ്വാഴ്ചയായതിനാലാണ് അന്ന് പുസ്തകവെപ്പ് നടന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.