കോഴിക്കോട്: മുസ്‌ലിം സമുദായത്തിന്റെ സാമൂഹികവും സാമ്പത്തികവും വൈജ്ഞാനികവുമായ സമഗ്രപരിവര്‍ത്തനത്തിന് നേതൃത്വം നൽകാന്‍ മഹല്ലുകളെ ശാക്തീകരിക്കാന്‍ സമുദായ നേതൃത്വങ്ങള്‍ പദ്ധതി ആവിഷ്‌കരിക്കണമെന്ന് കെ.എന്‍.എം മര്‍കസുദഅവ മസ്ജിദ് മഹല്ല് കോഓഡിനേഷന്‍ കമ്മിറ്റി സംഘടിപ്പിച്ച മഹല്ല് ശാക്തീകരണ ശിൽപശാല അഭിപ്രായപ്പെട്ടു.കെ.എന്‍.എം മര്‍കസുദഅവ ജനറല്‍ സെക്രട്ടറി എം. അഹമ്മദ്കുട്ടി മദനി ഉദ്ഘാടനം ചെയ്തു.
അബ്ദുസ്സലാം മദനി പുത്തൂര്‍ അധ്യക്ഷതവഹിച്ചു. കെ.എം. കുഞ്ഞമ്മദ് മദനി, പ്രഫ. കെ.പി. സകരിയ്യ, ആര്‍.എം. ശഫീഖ്, അന്‍വര്‍ മുട്ടാഞ്ചേരി, ഡോ. മുസ്തഫ കൊച്ചിന്‍, ഡോ. ജുനൈസ് മുണ്ടേരി, ഫിറോസ് കൊച്ചിന്‍, ഡോ. നിജാത്, ബി.പി.എ. ഗഫൂര്‍, ഡോ. അനസ് കടലുണ്ടി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.