മാധ്യമം എജുകഫേ 2026ന്റെ ലോഗോ പ്രകാശനം 'ഫ്യൂച്ചർ' ചെയർമാൻ ഗോകുലം ഗോപാലനും 'മാധ്യമം' സി.ഇ.ഒ പി.എം. സാലിഹും ചേർന്ന് നിർവഹിക്കുന്നു. ഫ്യൂച്ചർ ഡയറക്ടർമാരായ ലിനീഷ് കൊടിയാട്ട്, മുഹമ്മദ് ജാബിർ, അഷിമ ജോഷി, മാധ്യമം ബിസിനസ് സൊലൂഷൻസ് കൺട്രി ഹെഡ് കെ. ജുനൈസ്, മാധ്യമം ബ്യൂറോ ചീഫ് ഹാഷിം എളമരം, മാധ്യമം ബിസിനസ് സൊലൂഷൻസ് മാനേജർ ആനന്ദൻ നെല്ലിക്കോട്ട് എന്നിവർ സമീപം

പഠനവും കരിയറും ഇനി ആഘോഷമാക്കാം; ‘മാധ്യമം എജുകഫെ’ പുതിയ സീസണിന് തുടക്കം

കോഴിക്കോട്: കേരളത്തിലെ ഏറ്റവും വലിയ വിദ്യാഭ്യാസ-കരിയർ മേളയായ ‘മാധ്യമം എജുകഫെ’യുടെ പുതിയ സീസണിന് തുടക്കം. എജുകഫേ 2026ന്റെ ലോഗോ 'ഫ്യൂച്ചർ' ചെയർമാൻ ഗോകുലം ഗോപാലനും 'മാധ്യമം' സി.ഇ.ഒ പി.എം. സാലിഹും ചേർന്ന് പ്രകാശനം ചെയ്തു. മാധ്യമം ബിസിനസ് സൊലൂഷൻസ് കൺട്രി ഹെഡ് കെ. ജുനൈസ്, മാധ്യമം ബ്യൂറോ ചീഫ് ഹാഷിം എളമരം, ഫ്യൂച്ചർ ഡയറക്ടർമാരായ ലിനീഷ് കൊടിയാട്ട്, മുഹമ്മദ് ജാബിർ, അഷിമ ജോഷി, മാധ്യമം ബിസിനസ് സൊലൂഷൻസ് മാനേജർ ആനന്ദൻ നെല്ലിക്കോട്ട് എന്നിവർ പങ്കെടുത്തു.

'ഫ്യൂച്ചർ' ആണ് ഇത്തവണ എജുകഫെയുടെ മുഖ്യ പ്രായോജകർ. ഏറ്റവും കുറഞ്ഞ ഫീസിൽ മികച്ച അധ്യാപകരുടെ സേവനം വിദ്യാർഥികൾക്ക് ക്ലാസ്റൂമുകളിലും ഓൺലൈനിലും ലഭ്യമാക്കുന്ന നൂതന ഹൈബ്രിഡ് വിദ്യാഭ്യാസ പദ്ധതിയാണ് 'ഫ്യൂച്ചർ'. ഭാവി ഡോക്ടർമാരെയും എൻജിനീയർമാരെയും വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ നീറ്റ് (NEET), ജെ.ഇ.ഇ (JEE) കോച്ചിങ്ങിനായി 'ഫ്യൂച്ചർ പവേർഡ് ബൈ ഗോകുലം' എന്ന പേരിലാണ് പുതിയ സംരംഭത്തിന് തുടക്കമാകുന്നത്. 'മീ ഫ്രണ്ട്' ഇവന്റ്സിന്റെ മേൽനോട്ടത്തിൽ നടത്തുന്ന മേള ഏപ്രിൽ 17, 18 തീയതികളിൽ കോഴിക്കോടും, 21, 22ന് മലപ്പുറത്തും, 24, 25ന് കൊച്ചിയിലുമായി നടക്കും.

ഇന്ത്യയിലും വിദേശത്തുമുള്ള 500ലധികം വിദ്യാഭ്യാസ സ്ഥാപനങ്ങൾ, 100ൽ പരം പാനലിസ്റ്റുകൾ, പ്രഗൽഭരായ ട്രെയിനർമാർ നയിക്കുന്ന സെഷനുകൾ എന്നിവ മേളയിലുണ്ടാകും. എജുക്കേഷൻ & കരിയർ എക്സ്പോ, സൈക്കോളജിക്കൽ കൗൺസിലിങ്, എജുടെയിൻമെന്റ് സോൺ, തുടങ്ങിയവയാണ് പ്രധാന ആകർഷണങ്ങൾ. ഉപരിപഠനം ആഗ്രഹിക്കുന്ന ഏതൊരു വിദ്യാർഥിക്കും മേളയിൽ പങ്കെടുക്കാം.

പ്രവേശനം തികച്ചും സൗജന്യമാണ്. തിരക്കുകൾ ഒഴിവാക്കാൻ വിദ്യാർഥികൾക്ക് www.myeducafe.com വഴി മുൻകൂട്ടി സീറ്റുറപ്പിക്കാം. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സ്റ്റാൾ ബുക്കിങ്ങിനും വിവരങ്ങൾക്കുമായി 96450 09444 എന്ന നമ്പറിലോ events@madhyamam.com എന്ന മെയിലിലോ ബന്ധപ്പെടാവുന്നതാണ്.

 

രജിസ്റ്റർ ചെയ്യാനായി ക്യുആർ കോഡ് സ്കാൻ ചെയ്യുക

Tags:    
News Summary - ‘Madhyayam Educafe’ new season begins, logo unveiled

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.