വാടാനപ്പള്ളി: സമൂഹത്തിനായി ജീവിതം ഉഴിഞ്ഞുവെച്ചവരെ ആദരിക്കാൻ സിനിമ അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യും യു.എ.ഇ എക്സ്ചേഞ്ചുമായി സഹകരിച്ച് ‘മാധ്യമം’ സമർപ്പിക്കുന്ന അക്ഷരവീടിെൻറ ആദ്യ വീടിന് തളിക്കുളം പഞ്ചായത്തിെൻറ സ്നേഹോപഹാരം. കായികരംഗത്ത് കേരളത്തിെൻറ അഭിമാനമായ തളിക്കുളം സ്വദേശി രഖിൽ ഘോഷിനായി ഒരുങ്ങുന്ന വീടിലേക്കുള്ള വഴിക്ക് ‘അക്ഷരവീട് ലൈൻ’ എന്ന് നാമകരണം ചെയ്താണ് തളിക്കുളം പഞ്ചായത്ത് യുവതാരത്തിെൻറ നേട്ടങ്ങളെ അംഗീകരിച്ചത്.
അക്ഷര വീട് ലൈനിെൻറ ഉദ്ഘാടനം തളിക്കുളം ബ്ലോക്ക് പ്രസിഡൻറ് ഡോ. എം.ആർ. സുഭാഷിണി നിർവഹിച്ചു. തളിക്കുളം പഞ്ചായത്ത് പ്രസിഡൻറ് ഇൻചാർജ് എം.കെ. ബാബു, അംഗങ്ങളായ എ.ടി. നേന, ഇ.ബി. കൃഷ്ണഘോഷ്, ‘മാധ്യമം’ തൃശൂർ റീജനൽ മാനേജർ ജഹർഷ കബീർ, പരസ്യ വിഭാഗം മാനേജർ പി.ഐ. റഫീഖ്, കോഓഡിനേറ്റർ പി.എം. കാദർ മോൻ, നൗഷാദ്, രഖിൽ ഘോഷിെൻറ പിതാവ് ഘോഷ്, മാതാവ് വിമല, സഹോദരൻ അഖിൽ ഘോഷ്, ‘മാധ്യമം’ ലേഖകൻ വി.എസ്.സുനിൽകുമാർ എന്നിവർ സംബന്ധിച്ചു. മലയാളം അക്ഷരമാല ക്രമത്തിൽ 51 വീടുകളാണ് നിർമിച്ചു നൽകുന്നത്. ‘അ’ എന്ന പേരിലുള്ള ആദ്യത്തെ അക്ഷരവീടിെൻറ നിർമാണമാണ് തളിക്കുളത്ത് നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.