മങ്കട: കടന്നമണ്ണ പള്ളിപ്പടിക്ക് സമീപം വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലി രുന്ന കളത്തിൽ അബ്ദുല്ല യൂസുഫലി (52) നിര്യാതനായി. കടന്നമണ്ണയിലെ ‘മാധ്യമം’ ഏജൻറും കോഴിക്കോട്ടുപറമ്പിലെ വ്യാപാരിയുമായിരുന്നു.
റോഡിലൂടെ നടന്നുപോവുകയായിരുന്ന അബ്ദുല്ല യൂസുഫലിയെ ശനിയാഴ്ച രാത്രി ഒമ്പതിന് പിക്അപ് ഇടിക്കുകയായിരുന്നു. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പിതാവ്: പരേതനായ സൈതാലിക്കുട്ടി മൗലവി. മാതാവ്: ഫാത്തിമ. ഭാര്യ: വലിയതൊടി മുനീറ (കുന്നക്കാവ്).
മക്കൾ: നസീം യൂസുഫലി, ഷാക്കിർ യൂസുഫലി, ബാസിം യൂസുഫ്, ഷഹീൻ യൂസുഫ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.