മധു കേസ്: വാദം 21ന് തുടങ്ങും
മണ്ണാര്‍ക്കാട്: അട്ടപ്പാടി മധു വധക്കേസില്‍ സാക്ഷി വിസ്താരം പൂര്‍ത്തിയായി. വിചാരണ നടക്കുന്ന മണ്ണാര്‍ക്കാട്ടെ ജില്ല എസ്.സി, എസ്.ടി പ്രത്യേക കോടതിയില്‍ ഫെബ്രുവരി 21ന് കേസ് സംബന്ധിച്ച് വാദം കേള്‍ക്കല്‍ തുടങ്ങും. കേസിൽ 122 സാക്ഷികളാണുണ്ടായിരുന്നത്. പിന്നീട് അഞ്ച് സാക്ഷികളെ കൂടി വിസ്തരിച്ചു.
ഇതോടെ സാക്ഷികളുടെ എണ്ണം 127 ആയി. ഇതില്‍ 24 പേര് കൂറുമാറി. രണ്ട് പേർ മരിച്ചു. കേസ് സംബന്ധിച്ച് നേരത്തെ പൊലീസിന് നല്കിയ മൊഴി കോടതിയില്‍ മാറ്റി പറഞ്ഞ താല്‍ക്കാലിക വനം വകുപ്പ് വാച്ചര്‍മാരെ സർവിസില്‍നിന്ന് പിരിച്ചുവിട്ടിരുന്നു. കൂടാതെ മുഖ്യ അന്വേഷണ ഉദ്യോഗസ്ഥനെ പത്തിലധികം ദിവസം തുര്‍ച്ചയായി വിസ്താരം നടത്തിയ കേസ് കൂടിയാണിത്. അന്നത്തെ അട്ടപ്പാടി ഡിവൈ.എസ്.പിയും ഇപ്പോള്‍ ദേവസ്വം വിജിലന്‍സ് എസ്.പിയുമായ ടി.കെ. സുബ്രമണ്യനെയാണ് ദിവസങ്ങളോളം വിസ്തരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.