തിരുവനന്തപുരം: രോഗബാധിതനായി ബംഗളൂരുവിലെ ആശുപത്രിയിൽ കഴിയുന്ന പി.ഡി.പി ചെയർ മാൻ അബ്ദുന്നാസിർ മഅ്ദനിയുടെ ആരോഗ്യനില വഷളാവുന്ന സാഹചര്യത്തിൽ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് പി.ഡി.പി കേന്ദ്ര കമ്മിറ്റി പ്രതിനിധി സംഘം മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നൽകി. വിചാരണനടപടികൾ സമയബന്ധിതമായി പൂർത്തിയാക്കാനും വിദഗ്ധ ചികിത്സ ലഭ്യമാക്കാനും സംസ്ഥാന സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടു. ഇക്കാര്യങ്ങൾ പരിശോധിച്ച് വേണ്ടത് ചെയ്യാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകി.
സീനിയർ വൈസ് ചെയർമാൻ പൂന്തുറ സിറാജിെൻറ നേതൃത്വത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി മൈലക്കാട് ഷാ, ജില്ല ഭാരവാഹികളായ നടയറ ജബ്ബാർ, നഗരൂർ അഷറഫ് എന്നിവർ സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.