എം.എ. യൂസഫലി ഹൈദരലി ശിഹാബ് തങ്ങളെ കാണാനെത്തിയപ്പോള്‍. നഈം അലി ശിഹാബ് തങ്ങള്‍, പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവര്‍ സമീപം
Posted On
date_range Updated On
date_range എം.എ. യൂസഫലി ഹൈദരലി തങ്ങളെ സന്ദര്‍ശിച്ചു
കോട്ടക്കല്‍: ആയുര്‍വേദ ചികിത്സയില്‍ കഴിയുന്ന പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ വ്യവസായി എം.എ. യൂസഫലി സന്ദര്‍ശിച്ചു. ചൊവ്വാഴ്ച രാവിലെ പതിനൊന്നരയോടെ കോട്ടക്കല്‍ അല്‍ഷാഫി ആയുര്‍വേദ ഹോസ്പിറ്റലിലെത്തിയായിരുന്നു സന്ദര്‍ശനം.
ആരോഗ്യവിവരങ്ങള്‍ ചോദിച്ചറിഞ്ഞ യൂസുഫലി ഏറെക്കാലമായി ഇങ്ങനെയൊരു കൂടിക്കാഴ്ച ആഗ്രഹിച്ചിരുന്നെന്നും കോവിഡ് സാഹചര്യത്തിൽ നീണ്ടു പോയതാണെന്നും പറഞ്ഞു.
ഹൈദരലി ശിഹാബ് തങ്ങളുടെ മകന്‍ നഈം അലി ശിഹാബ് തങ്ങള്‍, സാദിഖലി ശിഹാബ് തങ്ങള്‍, പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവരും സന്നിഹിതരായിരുന്നു. ഹോസ്പിറ്റല്‍ ഡയറക്ടര്‍മാരായ ഡോ. ഹംസ, ഡോ. ഹനീഷ, അബ്ദുറഹീം എന്ന നാണി എന്നിവര്‍ സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.