Posted On
date_range Updated On
date_range പോപ്പുലർ ഫ്രണ്ട് ആർ.എസ്.എസിനെ അനുകരിക്കുന്നു -എം. സ്വരാജ്
തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ട് ആർ.എസ്.എസിനെ അനുകരിക്കാൻ ശ്രമിക്കുന്നുവെന്ന് എം. സ്വരാജ്. എം.എൽ.എ. ജാഗ്രതയോടെ കാണേണ്ട വിപത്താണ് പോപ്പുലർ ഫ്രണ്ടെന്നും അദ്ദേഹം പറഞ്ഞു.
നാടിെൻറ യൗവനത്തെ കൊന്നുതീർത്ത് ശക്തി തെളിയിക്കുകയാണ് അവർ. 12-ാം തീയതി 2200 കേന്ദ്രങ്ങളിൽ ‘വർഗീയത തുലയട്ടെ’ എന്ന് ചുവരെഴുതുമെന്നും സ്വരാജ് വ്യക്തമാക്കി. എ.കെ ആൻറണിയുടെ അഭിപ്രായ പ്രകടനം കൊലയാളികൾക്ക് ശക്തി പകരുന്നതാണ്. ആൻറണി പോപ്പുലർ ഫ്രണ്ടിനെ വെള്ളപൂശുന്നുവെന്നും സ്വരാജ് ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.