എം. ശിവ​ശങ്കർ ദീർഘാവധിയിലേക്ക്​

തിരുവനന്തപുരം: സ്വർണക്കടത്ത്​ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ഐ.ടി സെക്രട്ടറി പദവിയിൽനിന്ന്​ എം. ശിവ​ശങ്കർ ദീർഘാവധിക്ക്​ അപേക്ഷ നൽകി. ആറുമാസത്തെ അവധിക്കാണ്​ അപേക്ഷ നൽകിയത്​. 

മുഖ്യമന്ത്രിയുടെ നിർ​േദശപ്രകാരം​ അ​വധി അപേക്ഷ നൽകിയതായാണ്​ വിവരം. വ്യക്തിപരമായ കാരണങ്ങളാൽ അവധി അനുവദിക്കമെന്നാണ്​ ശിവശങ്കറി​​​​​െൻറ ആവശ്യം. 

മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി പദവിയിൽനിന്ന്​ ശിവശങ്കറി​െന​ മാറ്റിനിർത്തിയിരുന്നു. മിർ മുഹമ്മദ്​ ഐ.എ.എസിന്​ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയുടെ അധിക ചുമതല നൽകി. 

സ്വർണക്കടത്തുകേസിൽ ഉൾപ്പെ​ട്ട സ്വപ്​ന സുരേഷുമായി ബന്ധമുണ്ടെന്ന ആരോപണത്തിന്​ പിന്നാലെയാണ്​ ശിവശങ്കർ അവധി അപേക്ഷ നൽകിയത്​. സ്വപ്​നയുമായി അടുത്ത ബന്ധമുണ്ടെന്ന്​ സൂചിപ്പിക്കുന്ന നിരവധി വെളിപ്പെടുത്തലുകളുണ്ടായിരുന്നു. സ്​പ്രിങ്ക്​ളർ, ബെവ്​ക്യൂ ആപ്​ ആരോപണങ്ങളിലും ശിവശങ്കറി​​​​െൻറ പേര്​ ഉയർന്നുവന്നിരുന്നു. 

LATEST VIDEO

Full View
Tags:    
News Summary - M Sivasankar Takes Long Leave From Service -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.