സ്വർണക്കടത്ത് കേസിൽ ശിവശങ്കറിനെ സാക്ഷിയാക്കാൻ സാധ്യത

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ എന്‍.ഐ.എ സാക്ഷിയാക്കുമെന്ന് സൂചന. ഇന്ന് കൊച്ചിയിലെ എൻ.ഐ.എ ഓഫിസിലേക്ക് ശിവശങ്കരനെ വിളിപ്പിച്ചത് സാക്ഷിയെന്ന നിലയില്‍ മൊഴിയെടുക്കാനാണ്. ക്രിമിനല്‍ നടപടിക്രമം 160 അനുസരിച്ചാണ് ശിവശങ്കരന് നോട്ടീസ് നല്‍കിയത്. ആദ്യം ചോദ്യം ചെയ്യാന്‍ നോട്ടീസ് നല്‍കിയതും സാക്ഷിയെന്ന നിലയിലാണെന്നും മീഡിയ വൺ റിപ്പോർട്ട് ചെയ്യുന്നു. 

എന്‍.ഐ.എ ദക്ഷിണമേഖലാ ഡി.ഐ.ജി കെ.ബി വന്ദനയുടെ മേല്‍നോട്ടത്തിലുള്ള ചോദ്യം ചെയ്യല്‍ പുരോഗമിക്കുകയാണ്. എന്‍.ഐ.എ പ്രോസിക്യൂട്ടറും ചോദ്യം ചെയ്യലില്‍ പങ്കെടുക്കുന്നുണ്ട്. ശിവശങ്കര്‍ കസ്റ്റംസിനും എന്‍.ഐ.എക്കും നേരത്തേ നല്‍കിയ മൊഴി വിശകലനം ചെയ്താണ് ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നത്. 

പ്ര​തി​ക​ൾ ഇൗ  ​മാ​സം ഒ​ന്നു​മു​ത​ൽ സ്വ​ർ​ണം പി​ടി​കൂ​ടു​ന്ന​തു​വ​രെ​യോ അ​തി​നു​ശേ​ഷ​മോ സെ​ക്ര​േ​ട്ട​റി​യ​റ്റി​ൽ എ​ത്തി​യി​ട്ടു​ണ്ടോ​യെ​ന്ന്​ പ​രി​ശോ​ധി​ക്കാ​ൻ സി.​സി ടി.​വി ദൃ​ശ്യ​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.  സി.സി.ടി.വി ദൃശ്യങ്ങൾ ഉടൻ സർക്കാർ നൽകുമെന്നാണ് സൂചന.

അഞ്ച് മണിക്കൂർ നീണ്ട ആദ്യ ഘട്ട ചോദ്യം ചെയ്യലിൽ എൻ.ഐ.എ സംഘത്തിന് തൃപ്തി വന്നിട്ടില്ല. മറ്റ് പ്രതികളുമായുള്ള ബന്ധം ,സ്വർണ കടത്തിനെക്കുറിച്ചുള്ള അറിവ്, ഫ്ലാറ്റിൽ നടന്ന ഗൂഢാലോചന, പ്രതികൾക്ക് ചെയ്ത് നൽകിയ സഹായം എന്നീ കാര്യങ്ങളാണ് രണ്ടാം ഘട്ട ചോദ്യം ചെയ്യലിൽ ശിവശങ്കറിൽ നിന്ന് എൻ.ഐ.എ ചോദിച്ച് അറിയുക. 

Tags:    
News Summary - M Sivasakar may be the witness in gold smuggling case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.