എം. മെഹബൂബ്‌ സി.പി.എം കോഴിക്കോട്‌ ജില്ല സെക്രട്ടറി

കോഴിക്കോട്: സി.പി.എം കോഴിക്കോട് ജില്ല സെക്രട്ടറിയായി എം. മെഹബൂബിനെ തെരഞ്ഞെടുത്തു. അത്തോളി സ്വദേശിയായ ഇദ്ദേഹം കൺസ്യൂമർ ഫെഡിന്റെ ചെയർമാനാണ്. കർഷക സംഘം ജില്ലാ സെക്രട്ടറിയും സംസ്ഥാന വൈസ്‌ പ്രസിഡന്റുമാണ്‌.

24-ാം വയസിൽ അത്തോളി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റായി. 13 വർഷം ബാലുശേരി ഏരിയ സെക്രട്ടറിയായിരുന്നു.

ഡി.വൈ.എഫ്‌.ഐ കോഴിക്കോട്‌ ജില്ല പ്രസിഡന്റ്‌, സംസ്ഥാന എക്‌സിക്യൂട്ടീവ്‌ എന്നീ സ്ഥാനങ്ങളിൽ പ്രവർത്തിച്ചു. കേരള ബാങ്ക്‌ ഡയറക്ടറും ജില്ല സഹകരണ ബാങ്ക് പ്രസിഡന്റുമായിരുന്നു.

സി.പി.എം കോഴിക്കോട്‌ ജില്ല സമ്മേളനം 47 അംഗ ജില്ല കമ്മിറ്റിയെയാണ് തെരഞ്ഞെടുത്തത്. ഇതിൽ 13 പേർ പുതുമുഖങ്ങളാണ്‌.

Tags:    
News Summary - M Mehboob selected as CPIM Kozhikode District Secretary

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.