ആദിവാസി ഭൂമി വനാവകാശ നിയമവുമായി ബന്ധപ്പെട്ട് ഒരു വർഷത്തിനുള്ളിൽ സർക്കാറിെൻറ പ്രവർത്തനം പൂർണ പരാജയമാണ്. കാര്യമായ നേട്ടങ്ങളൊന്നുമുണ്ടായിട്ടില്ല.
സർക്കാറിെൻറ പ്രതിച്ഛായ തുടക്കംമുതലേ പാളിേപ്പായി എന്നതാണ് എെൻറ വിലയിരുത്തൽ. ഗർഭധാരണ വിഷയത്തിലടക്കം ആദിവാസികളെക്കുറിച്ചുള്ള പരാമർശങ്ങൾ അതിെൻറ തെളിവാണ്.
പാർശ്വവത്കൃത ജനവിഭാഗങ്ങളുടെ കാര്യത്തിൽ വേണ്ട മുൻഗണന സർക്കാറിെൻറ നയരൂപവത്കരണത്തിൽ ഉണ്ടായിട്ടില്ല എന്നതാണ് ഏറ്റവും വലിയ ന്യൂനത. ബിഗ്ബജറ്റ് പദ്ധതികളാണ് സർക്കാർ കാര്യമായി അവതരിപ്പിക്കുന്നത്. ജനാധിപത്യപരമായ രീതിയിൽ കാര്യങ്ങളെ കാണുന്നതിൽ പരാജയപ്പെട്ട പിണറായി വിജയൻ മുഖ്യമന്ത്രിയെന്ന നിലയിൽ ശരാശരി പ്രകടനം മാത്രമാണ് കാഴ്ചവെച്ചത്. 100ൽ 40 മാർക്കാണ് അദ്ദേഹം അർഹിക്കുന്നത്.
മന്ത്രിമാരിൽ എടുത്തുപറയാവുന്ന പ്രകടനം കൃഷിമന്ത്രി വി.എസ്. സുനിൽകുമാറിേൻറതാണ്. കാർഷികമേഖലയിൽ എന്തെങ്കിലുമൊക്കെ ചെയ്യണം എന്ന നിലയിൽ ആത്മാർഥമായ ഇടപെടൽ നടത്തുന്ന അദ്ദേഹത്തിന് 100ൽ 70 മാർക്ക് നൽകാം. പട്ടികജാതി പട്ടികവർഗക്കാർ, മത്സ്യത്തൊഴിലാളികൾ, തോട്ടംതൊഴിലാളികൾ തുടങ്ങിയ പാർശ്വവത്കൃതരുടെ പ്രശ്നങ്ങളിൽ സർക്കാർ അടിയന്തര ശ്രദ്ധ ചെലുത്തണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.