നെ​ഹ്‌​റു ട്രോ​ഫി വ​ള്ളം​ക​ളി​യു​ടെ ഭാ​ഗ്യ​ചി​ഹ്നം ക​ല​ക്ട​റേ​റ്റ്​ കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ൽ മ​ന്ത്രി പി. ​പ്ര​സാ​ദ്, ക​ല​ക്ട​ർ വി.​ആ​ർ. കൃ​ഷ്ണ​തേ​ജ​ക്ക് ന​ൽ​കി പ്ര​കാ​ശ​നം ചെ​യ്യു​ന്നു

നെഹ്റു ട്രോഫി വള്ളംകളിയുടെ ഭാഗ്യചിഹ്നമായി

ആലപ്പുഴ: 68ാമത് നെഹ്റു ട്രോഫി വള്ളംകളിയുടെ ഭാഗ്യചിഹ്നമായി. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ മന്ത്രി പി. പ്രസാദ്, കലക്ടർ വി.ആര്‍. കൃഷ്ണതേജക്ക് നല്‍കി പ്രകാശനം നിർവഹിച്ചു.ആലപ്പുഴ വി.പി റോഡ് സക്കറിയ വാര്‍ഡ് തോട്ടുങ്കല്‍ പുരയിടം ബാബു ഹസന്‍ ജലച്ചായത്തില്‍ വരച്ച വാഴപ്പിണ്ടിയില്‍ തുഴഞ്ഞുനീങ്ങുന്ന തത്തയാണ് ഇത്തവണത്തെ ഭാഗ്യചിഹ്നം. സംസ്ഥാനതലത്തില്‍ നടത്തിയ മത്സരത്തില്‍ 160 എന്‍ട്രികളിൽനിന്നാണ് ഭാഗ്യചിഹ്നം തെരഞ്ഞെടുത്തത്. 2018ലും ബാബു ഹസന്‍റെ രചനയായിരുന്നു ഭാഗ്യചിഹ്നം. ഇദ്ദേഹത്തിന് സമ്മാനത്തുകയായി 5,001 രൂപ ലഭിക്കും.

പ്രകാശനച്ചടങ്ങില്‍ എം.എല്‍.എമാരായ എച്ച്. സലാം, പി.പി. ചിത്തരഞ്ജൻ, തോമസ് കെ. തോമസ്, ജില്ല പൊലീസ് മേധാവി ജി. ജയദേവ്, സബ് കലക്ടര്‍ സൂരജ് ഷാജി, പബ്ലിസിറ്റി കമ്മിറ്റി കണ്‍വീനറായ ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ ജസ്റ്റിന്‍ ജോസഫ്, കമ്മിറ്റി അംഗങ്ങളായ നഗരസഭ കൗൺസിലർ സിമി ഷാഫിഖാൻ, കെ. നാസർ, റോയ് പാലത്ര, എ. കബീർ, എബി തോമസ്, നസീർ പുന്നയ്ക്കൽ, ഗുരുദയാൽ തുടങ്ങിയവര്‍ പങ്കെടുത്തു.

ഭാഗ്യചിഹ്നത്തിന് പേരിടാം; സ്വര്‍ണനാണയം നേടാം

ആലപ്പുഴ: നെഹ്റു ട്രോഫി ജലോത്സവത്തിന്‍റെ ഭാഗ്യചിഹ്നത്തിന് പേരിടാം. വാഴപ്പിണ്ടിയില്‍ തുഴഞ്ഞുനീങ്ങുന്ന തത്തയാണ് ഇത്തവണത്തെ ഭാഗ്യചിഹ്നം. വാട്സ്ആപ്, ഫേസ്ബുക്ക് വഴി എന്‍ട്രികള്‍ സമര്‍പ്പിക്കാം. വാട്സ്ആപ്പിൽ പേരുകള്‍ നിർദേശിക്കുന്നവര്‍ ഭാഗ്യചിഹ്നത്തിന് നിർദേശിക്കുന്ന പേര്, നിര്‍ദേശിക്കുന്നയാളുടെ പേര്, വിലാസം, ഫോണ്‍ നമ്പര്‍ എന്നിവ ഒറ്റ സന്ദേശമായി 8943870931 എന്ന വാട്സ്ആപ് നമ്പറിലേക്ക് അയക്കണം.

നെ​ഹ്​​റു ട്രോ​ഫിയു​ടെ ഭാ​ഗ്യ​ചി​ഹ്നം

ഫേസ്ബുക്കില്‍ പേരുകള്‍ നിർദേശിക്കുന്നവര്‍ District Information Office Alappuzha എന്ന ഫേസ്ബുക്ക് പേജിലേക്ക് ഇതേ ഫോര്‍മാറ്റില്‍ ഒറ്റ പേഴ്സനല്‍ മെസേജായി അയക്കണം. ഒരാള്‍ ഒരു എന്‍ട്രി മാത്രമേ സമര്‍പ്പിക്കാന്‍ പാടുള്ളൂ. ഈമാസം 19ന് വൈകീട്ട് അഞ്ചുവരെയാണ് സമയം. വിജയികള്‍ക്ക് മുല്ലയ്ക്കല്‍ നൂര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ് നല്‍കുന്ന സ്വര്‍ണനാണയമാണ് സമ്മാനം.

Tags:    
News Summary - Lucky mascot of Nehru Trophy Boat Race is ready

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.