കൊച്ചി: സംസ്ഥാനത്ത് പാചകവാതക വിതരണമേഖലയിൽ പെരുമാറ്റച്ചട്ടം ഏർപ്പെടുത്തി ഉത ്തരവ്. അടിക്കടിയുണ്ടാകുന്ന സമരങ്ങൾ പാചകവാതക വിതരണത്തെ പ്രതികൂലമായി ബാധിക്കു ന്ന സാഹചര്യത്തിലാണ് സർക്കാർ നടപടി. അവശ്യവസ്തുവെന്ന നിലയിൽ പാചകവാതകത്തിെ ൻറ സുഗമമായ വിതരണവും ലഭ്യതയും ഉറപ്പാക്കാനാണ് പെരുമാറ്റച്ചട്ടം കൊണ്ടുവരുന്നതെ ന്ന് ഭക്ഷ്യ, സിവിൽ സപ്ലൈസ് വകുപ്പ് ഉത്തരവിൽ പറയുന്നു.
പാചകവാതക വിതരണമേഖലയിലെ തൊഴിലാളി സംഘടനകൾ ഒരുസമരത്തിലേക്കും നീങ്ങരുതെന്നാണ് പെരുമാറ്റച്ചട്ടത്തിലെ പ്രധാന നിർദേശം. തൊഴിലുടമക്കൊപ്പം തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥർക്കും ഡിമാൻഡ് നോട്ടീസ് നൽകുകയാണ് സംഘടനകൾ ചെയ്യേണ്ടത്. തൊഴിൽത്തർക്കം സംബന്ധിച്ച വിവരം ലഭിച്ചാൽ ഈ ഉദ്യോഗസ്ഥർ 24 മണിക്കൂറിനകം പ്രശ്നപരിഹാരത്തിന് ഇടപെടണം. പെരുമാറ്റച്ചട്ടം ലംഘിച്ച് സമരം നടത്തിയാൽ അവശ്യസേവന നിയമത്തിലെ (കെസ്മ) വ്യവസ്ഥകൾ പ്രകാരം പാചകവാതക വിതരണം സുഗമമാക്കാൻ ജില്ല കലക്ടർ നടപടിയെടുക്കണം.
ടാങ്കർ ലോറി ഡ്രൈവർമാർക്കും ക്ലീനർമാർക്കും വർഷത്തിലൊരിക്കൽ എണ്ണക്കമ്പനികൾ പരിശീലനം നൽകുകയും സുരക്ഷ പരിശീലന സർട്ടിഫിക്കറ്റ് ഉറപ്പാക്കുകയും വേണം. പാചകവാതക ലോറികളുടെ ഡ്രൈവർമാർക്ക് സാധുവായ ലൈസൻസ് ഉണ്ടെന്ന് മോട്ടോർ വാഹന വകുപ്പും പൊലീസും ഉറപ്പാക്കണം. സേവന വേതന വ്യവസ്ഥകൾ പുതുക്കുന്നതുസംബന്ധിച്ച തർക്കങ്ങൾ നിലവിലെ കരാർ തീരുന്നതിന് മൂന്നുമാസം മുമ്പ് തൊഴിൽ വകുപ്പ് പരിഹരിക്കണം. സംസ്ഥാന ലേബർ കമീഷണർ ചെയർമാനായി സംസ്ഥാന സർക്കാർ നിയോഗിച്ച സമിതിയാണ് പെരുമാറ്റച്ചട്ടം തയാറാക്കിയത്. ബന്ധപ്പെട്ടവരുമായുള്ള ചർച്ചയിൽ നിർദേശിക്കപ്പെട്ട ഭേദഗതികൾകൂടി ഉൾപ്പെടുത്തി അന്തിമരൂപം നൽകി.
പാചകവാതക ടാങ്കർ ലോറികൾ അപകടത്തിൽപെടുേമ്പാൾ സ്വീകരിക്കേണ്ട നടപടികളും ഇതോടൊപ്പം നിർദേശിച്ചിട്ടുണ്ട്. പാചകവാതക സിലിണ്ടറുകൾ കൂടുതൽ അളവിൽ കൊണ്ടുപോകുേമ്പാൾ ജി.പി.എസ് സഹായത്തോടെ ഗതാഗത വകുപ്പിെൻറ നിരീക്ഷണം ഉണ്ടായിരിക്കുക, ദീർഘദൂര ചരക്കുകടത്തിന് രണ്ട് ഡ്രൈവർമാരുടെ സേവനം ഉറപ്പാക്കുക, പാചകവാതക ഏജൻസികളിൽ എണ്ണക്കമ്പനി അധികൃതരുടെ സഹായത്തോടെ സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥർ പരിശോധന നടത്തുക, ഉപഭോക്താക്കളോട് മോശമായി പെരുമാറുന്ന ഡെലിവറി ജീവനക്കാരെ അറസ്റ്റുചെയ്യുക തുടങ്ങിയവയാണ് മറ്റുനിർദേശങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.