Posted On
date_range Updated On
date_range വാണിജ്യ സിലിണ്ടറിെൻറ വില കൂട്ടി; 191 രൂപ വർധന
കൊച്ചി: വാണിജ്യ ആവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിെൻറ വില വർധിപ്പിച്ചു. 19 കിലോ സിലിണ്ടറിന് 191 രൂപയാണ് വർധിപ്പിച്ചത്. ഇതോടെ സിലിണ്ടർ വില 1337.50 രൂപയിൽനിന്ന് 1528.50 രൂപയായി. ഗാർഹികാവശ്യത്തിനുള്ള സിലിണ്ടറിെൻറ വില വർധിപ്പിച്ചിട്ടില്ല. വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിന് ജനുവരി ആദ്യം 17 രൂപ വർധിപ്പിച്ചിരുന്നു. ഡിസംബറിൽ രണ്ടുതവണ വാണിജ്യ സിലിണ്ടറിെൻറ വില കൂട്ടിയിരുന്നു. തുടർച്ചയായി വർധിച്ചുകൊണ്ടിരുന്ന പെട്രോൾ, ഡീസൽ വിലകൾ ആറുദിവസമായി ഉയർന്ന നിരക്കിൽതന്നെ മാറ്റമില്ലാതെ തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.